Football in Malayalam

അടുത്ത സമ്മറില്‍ വമ്പൻ ട്രാൻസ്ഫറുകൾക്ക് പദ്ധതിയിട്ട് റയല്‍ മാഡ്രിഡ്

Haroon Rasheed
France v Kazakhstan - 2022 FIFA World Cup Qualifier
France v Kazakhstan - 2022 FIFA World Cup Qualifier / ATPImages/GettyImages
facebooktwitterreddit

അടുത്ത സമ്മറില്‍ മൂന്ന് വമ്പൻ താരങ്ങളെ ടീമിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി റയല്‍ മാഡ്രിഡ്. വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു രൂപപോലും ട്രാന്‍സ്ഫര്‍ തുക തല്‍കാതെ 3 താരങ്ങളെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് റയല്‍ മാഡ്രിഡ് തയ്യാറാക്കുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പി.എസ്.ജി താരമായ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ പോഗ്ബ, ചെല്‍സി താരമായ അന്റോണിയോ റുഡിഗര്‍ എന്നിവരെയാണ് റയല്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

ഈ സീസണോടെ മൂന്ന് താരങ്ങളുടെയും അവരുടെ നിലവിലെ ക്ലബുമായുള്ള കരാര്‍ അവസാനിക്കും. ഫ്രഞ്ച് താരം എംബാപ്പെയെ ദീര്‍ഘകാല കരാറില്‍ ടീമിലെത്തിക്കാന്‍ വേണ്ടി 2022 വരെ കാത്തിരിക്കാനാണ് സ്പാനിഷ് വമ്പന്‍മാരുടെ തീരുമാനം. സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റ് ആകുന്ന പോഗ്ബയെയും റയല്‍ ടീമിലെത്തിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെല്‍സിയുമായി കരാര്‍ ഇത് വരെയും നീട്ടാത്ത റൂഡിഗറിനെയും ക്ലബ് സമീപിച്ചിട്ടുണ്ടെന്ന് മാര്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റയല്‍ ലക്ഷ്യമിടുന്ന മൂന്ന് താരങ്ങള്‍ക്ക് വേണ്ടി യുവന്റസ്, ബയേണ്‍ മ്യൂണിക് എന്നിവര്‍ രംഗത്തുള്ളത് കാരണം കരുതലോടെയാണ് പെരസും സംഘവും നീങ്ങുന്നത്. പോഗ്ബ, റൂഡിഗര്‍, എംബാപ്പെ എന്നിവര്‍ റയലിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുന്ന വിശ്വാസത്തിലാണ് പരിശീലകന്‍ ആഞ്ചലോട്ടി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit