Football in Malayalam

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓറെലിയൻ ചുഅമെനി റയൽ മാഡ്രിഡിന്റെ റഡാറിൽ

Ali Shibil Roshan
Tchouameni was impressive for France against Spain in UEFA Nations League final
Tchouameni was impressive for France against Spain in UEFA Nations League final / MIGUEL MEDINA/GettyImages
facebooktwitterreddit

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്‌പെയ്‌നിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാൻസ് യുവതാരം ഓറെലിയൻ ചുഅമെനി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ റഡാറിലുണ്ടെന്ന് റിപോർട്ടുകൾ.

നേഷൻസ് ലീഗ് ഫൈനലിൽ എൻ'ഗോളോ കാന്റയുടെ അഭാവത്തിൽ ഫ്രാൻസ് ആദ്യ ഇലവനിൽ ഇടം നേടിയ 21കാരനായ മധ്യനിരതാരം സ്പാനിഷ് നീക്കങ്ങളുടെ മുനയൊടിക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിരുന്നു.

ജനുവരി 2020ൽ 18 മില്യൺ യൂറോക്ക് നാലര വർഷ കരാറിൽ ബോർഡെക്സിൽ നിന്ന് എഎസ് മൊണാക്കോയിലേക്ക് ചേക്കേറിയ ചുഅമെനി നിലവിൽ ഫ്രഞ്ച് ക്ലബിലെ സ്ഥിരസാന്നിധ്യങ്ങളിൽ ഒരാളാണ്.

മൊണാക്കോക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തെ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ റയൽ മാഡ്രിഡിന് ഡിഫൻസീവ് മിഡ്ഫീൽഡ് സ്പെഷ്യലിസ്റ്റായി കാസെമിറോയും, ബ്രസീലിന് താരത്തിന് ബാക്ക്-അപ്പായി യുവതാരം അന്റോണിയോ ബ്ലാങ്കോയും മാത്രമേ ഉള്ളൂ എന്നതിനാൽ, മൊണാക്കോ താരത്തിൽ സ്പാനിഷ് ക്ലബിനുള്ള താല്പര്യം മനസിലാക്കാവുന്നതാണ്.

അതേ സമയം, ചുഅമെനിയിൽ താല്പര്യമുള്ള യൂറോപ്യൻ ക്ലബുകളിൽ ഒന്ന് മാത്രമാണ് റയൽ. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും, നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും താരത്തിന്റെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്.


facebooktwitterreddit