Football in Malayalam

ഏർലിങ് ഹാളണ്ടിനെ സ്വന്തമാക്കാനുള്ള നീക്കത്തിന് വേഗം കൂട്ടി റയൽ മാഡ്രിഡ്

Haroon Rasheed
Erling Haaland is wanted by a number of top European clubs
Erling Haaland is wanted by a number of top European clubs / Stuart Franklin/GettyImages
facebooktwitterreddit

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ടിനെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാക്കി റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. ഈ സമ്മറോടെ തന്നെ ഡോര്‍ട്മുണ്ടില്‍ നിന്ന് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കമാണ് പെരസ് ഇപ്പോള്‍ നടത്തുന്നതെന്ന് സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പി.എസ്.ജിയില്‍ നിന്ന് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയല്‍ മാഡ്രിഡിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഫുട്‌ബോള്‍ അടക്കി ഭരിക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളാണ് എംബാപ്പെയും ഹാളണ്ടും. അതിനാല്‍ ഇരുവരെയും ടീമിലെത്തിക്കുക എന്ന പ്രധാന ലക്ഷ്യമാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡിന് മുന്നിലുള്ളത്.

ഹാളണ്ടിനായി റയലിന്റെ ശക്തരായ എതിരാളികളായ ബാഴ്‌സലോണ, പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയവര്‍ രംഗത്തുണ്ട്. അതിനാല്‍ എന്ത് വില നല്‍കിയും ഹാളണ്ടിനെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കളിപ്പിക്കുന്നതിനുള്ള കരുനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഡോർട്മുണ്ട് താരത്തിന് റയൽ കരാർ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും, താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ബോധ്യമുണ്ടെന്നും സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

അടുത്ത മാസത്തോടെ ഹാളണ്ടിന്റെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഹാളണ്ടിനെ ഈ സമ്മറിൽ തന്നെ സ്വന്തമാക്കുകയാണെങ്കിൽ 2023 വരെ താരത്തെ ജർമനിയിലേക്ക് തന്നെ റയൽ ലോണിൽ വിടാൻ സാധ്യതയുണ്ടെന്നും സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

2020ൽ ആര്‍.ബി സാല്‍സ്ബര്‍ഗില്‍ നിന്ന് ഡോര്‍ട്മുണ്ടിലെത്തിയ ഹാളണ്ട് യൂറോപ്പിലെ മുന്നേറ്റ താരങ്ങളില്‍ പ്രധാനിയാണിപ്പോള്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit