Football in Malayalam

ലിവര്‍പൂള്‍ സ്‌പോര്‍ടിങ് ഡയറക്ടര്‍ മൈക്കല്‍ എഡ്വാര്‍ഡിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിക്കാന്‍ നീക്കം

Haroon Rasheed
Elche CF v Real Madrid CF - LaLiga Santander
Elche CF v Real Madrid CF - LaLiga Santander / Quality Sport Images/GettyImages
facebooktwitterreddit

സാമ്പത്തിക പ്രശ്‌നത്തില്‍ ഉഴലുന്ന റയല്‍ മാഡ്രിഡിനെ കരകയറ്റാന്‍ പുതിയ നീക്കവുമായി ഫ്‌ളോറന്റീനോ പെരസ്. ഈ സമ്മറോടെ ലിവര്‍പൂള്‍ വിടുന്ന അവരുടെ സ്‌പോര്‍ടിങ് ഡയറക്ടര്‍ മൈക്കല്‍ എഡ്വാര്‍ഡിനെ ടീമിലെത്തിക്കുന്നിതനാണ് റയല്‍ മാഡ്രിഡ് അധികൃതര്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്.

വിര്‍ജില്‍ വാന്‍ഡിക്, സാദിയോ മാനെ, മുഹമ്മദ് സലാഹ് തുടങ്ങിയ താരങ്ങളെ ലിവര്‍പൂളിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച 42 കാരന്‍ സീസണ്‍ അവസാനത്തോടെ ആന്‍ഫീല്‍ഡിനോട് വിടപറയുകയാണ്. ലിവര്‍പൂളിന്റെ ബിസിനസും അവരുടെ റിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനവും റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോന്റീനോ പെരസിനെ ആകര്‍ഷിച്ചെന്നും റയലിന്റെ ട്രാന്‍സ്ഫര്‍ നയത്തിലെ മാറ്റത്തിന് മേല്‍നോട്ടം വഹിക്കാന്‍ എഡ്വാര്‍ഡിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് കൊണ്ടുവരാന്‍ ക്ലബ് തയ്യാറെടുക്കുന്നതായും ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എഡ്വാര്‍ഡിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിക്കുകയാണെങ്കില്‍ കൊവിഡ് മഹാമാരി കാരണം തകര്‍ന്ന സാമ്പത്തിക നിലയേയും റിക്രുട്ടിങ്ങിനെയും മികച്ച രീതിയിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സ്പാനിഷ് വമ്പന്‍മാര്‍. മുഹമ്മദ് സലാഹിനെയും സാദിയോ മാനെയും ലിവര്‍പൂളിലെത്തിച്ചത് പോലുള്ള നീക്കങ്ങള്‍ എഡ്വാര്‍ഡ് നടത്തുമെന്ന പ്രതീക്ഷയും പെരസിനുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂ കാസില്‍ യുണൈറ്റഡില്‍ നിന്നുള്ള സമീപനത്തെ എഡ്വാര്‍ഡ് നിരസിക്കുകയും സ്‌പെയിനിലേക്കുള്ള നീക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. റയല്‍ മാഡ്രിഡ് പോലുള്ള വലിയൊരു ക്ലബില്‍ സ്‌പെയിനിന്റെ തലസ്ഥാനത്ത് ജോലി ചെയ്യാനും എഡ്വാര്‍ഡ് തയ്യാറാകുമെന്നാണ് റലയിന്റെ പ്രതീക്ഷ. എഡ്വാര്‍ഡിന് കീഴില്‍ ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടം നേടാനും ലിവര്‍പൂളിന് കഴിഞ്ഞിരുന്നു.

facebooktwitterreddit