La Liga

നാല് ദിവസത്തിനുള്ളിൽ റയൽ മാഡ്രിഡിന് നഷ്‌ടമായത് 15 മില്യൺ യൂറോ

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images
facebooktwitterreddit

കോവിഡ് മഹാമാരി ക്ളബുകളെ പല തരത്തിൽ സാമ്പത്തികമായി ബാധിച്ചെങ്കിലും അതിൽ ഏറ്റവും വലിയ തിരിച്ചടി നൽകിയത് കാണികളെ മത്സരങ്ങളിൽ നിന്നും വിലക്കിയ നടപടിയാണ്. പല ക്ലബുകൾക്കും സ്റ്റേഡിയം വരുമാനം പ്രധാനമാണെന്നിരിക്കെ കോവിഡിന്റെ രണ്ടാം തരംഗവും മറ്റും മൂലം കാണികൾ ഇനിയും സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്താത്തത് ക്ലബുകളെ വളരെ പ്രതികൂലമായി തന്നെ ബാധിച്ചിരുന്നു.

സ്പെയിനിലെ വമ്പൻ ക്ളബുകളുടെ വരെ സാമ്പത്തിക സാഹചര്യങ്ങളെ തകിടം മറിച്ച ഈ തീരുമാനം കൊണ്ട് കഴിഞ്ഞ നാല് ദിവസത്തിനിടെ റയൽ മാഡ്രിഡിന് നഷ്ടമായത് പതിനഞ്ചു ദശലക്ഷം യൂറോയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, എൽ ക്‌ളാസികോ എന്നിങ്ങനെ സ്വന്തം മൈതാനത്ത് നടന്ന രണ്ടു വമ്പൻ പോരാട്ടങ്ങളിലും കാണികൾ എത്താത്തതു മൂലമാണ് ഈ തുക റയലിന് നഷ്ടമാകുന്നത്.

ഇന്ററിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം, മാഡ്രിഡ് ഡെർബി എന്നിവയൊഴിച്ചു നിർത്തിയാൽ റയലിന്റെ മൈതാനത്ത് ഈ സീസണിൽ നടന്ന രണ്ടു വലിയ മത്സരങ്ങൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും എൽ ക്ലാസിക്കോയും മാത്രമാണ്.

സാന്റിയാഗോ ബെർണാബുവിൽ വെച്ച് ഈ രണ്ടു മത്സരങ്ങൾ നടന്നിരുന്നുവെങ്കിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാത്രം റയൽ മാഡ്രിഡിന് ലഭിക്കുമായിരുന്ന സ്റ്റേഡിയം വരുമാനം പത്തു മില്യൺ യൂറോയാണ്. എൽ ക്‌ളാസികോ മത്സരത്തിനെത്തുന്നവരിൽ സീസൺ ടിക്കറ്റ് വാങ്ങിയവരുമുണ്ടെങ്കിലും അതിൽ നിന്നും അഞ്ചു മില്യൺ യൂറോ റയൽ മാഡ്രിഡിന് ലഭിക്കുമായിരുന്നു.

അതേസമയം സ്റ്റേഡിയങ്ങളിൽ കാണികളെ ഒഴിവാക്കിയത് ബുദ്ധിപരമായി ഉപയോഗപ്പെടുത്താൻ റയലിന് കഴിഞ്ഞു. സാന്റിയാഗോ ബെർണാബുവിനെ ഈ സീസണിൽ നവീകരണ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി വെറും ആറായിരം പേർക്ക് മാത്രമിരിക്കാവുന്ന ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് റയലിന്റെ ഹോം മത്സരങ്ങൾ നടക്കുന്നത്.

facebooktwitterreddit