Football in Malayalam

ലിവർപൂൾ പ്രതിരോധതാരം ജോ ഗോമസിനെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

Haroon Rasheed
Real Madrid are keeping tabs on Gomez
Real Madrid are keeping tabs on Gomez / Alex Livesey - Danehouse/GettyImages
facebooktwitterreddit

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ലിവര്‍പൂള്‍ താരം ജോ ഗോമസിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഗോമസിനെ അടുത്ത സമ്മറില്‍ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് പെരസും സംഘവും.

ടോട്ടൻഹാം ഹോട്സ്പറിനെതിരെ 2-2ന്റെ സമനില വഴങ്ങിയ മത്സരത്തിൽ ലിവർപൂളിന് വേണ്ടി പകരക്കാരനായി കളിക്കളത്തിലിറങ്ങിയ താരം തന്റെ പഴയ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ. നിലവില്‍ ലിവര്‍പൂള്‍ പ്രതിരോധത്തില്‍ ആവശ്യത്തിന് താരങ്ങളുള്ളതിനാലും ഖത്തര്‍ ലോകകപ്പ് മുന്നില്‍ കണ്ടും താരം സ്ഥിരമായി കളിക്കാന്‍ പുതിയ ടീം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഡച്ച് താരം വിര്‍ജില്‍ വാന്‍ഡിക്, കാമറൂണ്‍ താരം ജോള്‍ മാറ്റിപ്, ഫ്രഞ്ച് താരം ഇബ്രാഹിം കൊനാറ്റെ എന്നിവരാണ് ലിവര്‍പൂളിന്റെ പ്രതിരോധത്തിലെ താരങ്ങള്‍.

പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്ന ഗോമസ് ലിവര്‍പൂളിന് വേണ്ടി ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളു. ജനുവരിയിൽ ഗോമസിനെ വിടാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും താരത്തിനായി ശ്രമം നടത്താനാണ് റയല്‍ മാഡ്രിഡിന്റെ നീക്കമെന്ന് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെര്‍ജിയോ റാമോസ്, റാഫോല്‍ വരാനെ എന്നിവര്‍ ക്ലബ് വിട്ടതിന് ശേഷം മികച്ചൊരു പ്രതിരോധ താരത്തെ തേടിയുള്ള അന്വേഷണത്തിലാണ് റയല്‍ മാഡ്രിഡ്.

ഗോമസിന് പുറമെ, ചെല്‍സി താരം അന്റോണിയോ റുഡിഗര്‍, സെവിയ്യ താരം ജൂൾസ് കൂണ്ടെ, വിയ്യാറയല്‍ താരം പൗ ടോറസ്, യുവന്റസ് താരം മാതിയിസ് ഡി ലിറ്റ് എന്നിവരെയും റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit