Champions League

ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്താന്‍ റയല്‍ മാഡ്രിഡിന് യോഗ്യതയില്ലെന്ന് പീറ്റര്‍ ഷ്‌മൈക്കല്‍

Haroon Rasheed
Manchester City v Atlético Madrid Quarter Final Leg One - UEFA Champions League
Manchester City v Atlético Madrid Quarter Final Leg One - UEFA Champions League / James Gill - Danehouse/GettyImages
facebooktwitterreddit

ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ പ്രവേശനം റയല്‍ മാഡ്രിഡ് അര്‍ഹിക്കുന്നില്ലെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്‌മൈക്കല്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയുള്ള രണ്ടാം പാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ലഭിച്ച മൂന്ന് അവസരവും ഗോളാക്കി മാറ്റാന്‍ റയല്‍ മാഡ്രിഡിന്റെ താരങ്ങള്‍ക്ക് കഴിഞ്ഞെന്നും ഷ്‌മൈക്കല്‍ വ്യക്തമാക്കി. '' മത്സരത്തിന്റെ നിയന്ത്രണം മുഴുവനായും സിറ്റിയുടെ കൈയിലായിരുന്നു.

പക്ഷെ സ്റ്റേഡിയത്തിലിരിക്കുന്ന പന്ത്രണ്ടാമന്‍ ടീമിനെ എത്ര സ്വാധീനിക്കുന്നുവെന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. 90ാം മിനുട്ടില്‍ ലഭിച്ച ആദ്യ അവസരം ആദ്യ ഗോള്‍. രണ്ടാം അവസരത്തില്‍ നിന്ന് രണ്ടാം ഗോള്‍. മൂന്നാം അവസരത്തില്‍ നിന്ന് മൂന്നാം ഗോള്‍. സിറ്റിക്കെതിരേയുള്ള ഇരു പാദ മത്സരത്തിലും റയലിന്റെ പ്രകടനം ദയനീയമായിരുന്നു.

അതിനാല്‍ റയലിന് ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യതയുണ്ടെന്ന് വിചാരിക്കുന്നില്ല'' ഷ്‌മൈക്കല്‍ സി.ബി.എസ് സ്‌പോട്‌സിനോട് വ്യക്തമാക്കി. ചാംപ്യന്‍സ് ലീഗിന്റെ ആദ്യ സെമി ഫൈനലില്‍ ഒരു ഗോളിന്റെ തോല്‍വി നേരിട്ട റയല്‍ മാഡ്രിഡ് രണ്ടാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയായിരുന്നു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

രണ്ടാം പാദത്തില്‍ 89 മിനുട്ടുവരെ ഒരു ഗോളിന് പിറകിലായിരുന്ന റയല്‍ 90, 91, 95 മിനുട്ടുകളില്‍ മൂന്ന് ഗോള്‍ സ്വന്തമാക്കിയായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടിയത്. മെയ് 29ന് പാരിസില്‍ നടക്കുന്ന ഫൈനലില്‍ ലിവര്‍പൂളാണ് റയലിന്റെ എതിരാളികള്‍. വിയ്യാറയലിനെ പരാജയപ്പെടുത്തിയായിരുന്നു ലിവര്‍പൂള്‍ ഫൈനല്‍ ഉറപ്പിച്ചത്.

facebooktwitterreddit