Football in Malayalam

മത്സരങ്ങൾ മാറ്റിവെക്കുന്നതന് പകരം ഉള്ള താരങ്ങളെ ഉപയോഗിച്ച് കളി തുടരുമെന്ന് റയല്‍ മാഡ്രിഡ്

Haroon Rasheed
Athletic Club v Real Madrid CF - La Liga Santander
Athletic Club v Real Madrid CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

കൊവിഡ് കാരണം മത്സരം നീട്ടിവെക്കാന്‍ ശ്രമിക്കാതെ നിലവിലുള്ള താരങ്ങളെ ഉപയോഗിച്ച് മത്സരം തടരുമെന്ന് റയല്‍ മാഡ്രിഡ്. ടീമിലെ ഏതാനും താരങ്ങള്‍ കൊവിഡ് ബാധിച്ച് പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അക്കാദമി താരങ്ങളെ ഉപയോഗിച്ചായിരുന്നു റയല്‍ മാഡ്രിഡ് ലാലിഗയില്‍ മത്സരത്തിനിറങ്ങിയത്. അത്‌ലറ്റിക്ക് ക്ലബിനെതിരേ നടന്ന മത്സരത്തില്‍ 2-1 ന്റെ ജയം സ്വന്തമാക്കാനും റയല്‍ മാഡ്രിഡിന് കഴിഞ്ഞു.

അത്‌ലറ്റിക്ക് ക്ലബിനെതിരേ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ അക്കാദമി താരം പീറ്റര്‍ ഗോണ്‍സാലസ് കളത്തിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ റയല്‍ മാഡ്രിഡിന്റെ ബെഞ്ചില്‍ അധികവും അക്കാദമിക് താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നതിന് മുന്‍പ് തന്നെ റയല്‍ മാഡ്രിഡ് തങ്ങളുടെ പക്കലുള്ള താരങ്ങളെ വെച്ച് കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു."ഞങ്ങളുടെ പക്കൽ ബാക്കിയുള്ള താരങ്ങളുമായും, ഞങ്ങളുടെ അക്കാദമി താരങ്ങളുമായും ഞങ്ങൾ കളിക്കും," റയൽ മാഡ്രിഡ് പറഞ്ഞിരുന്നതായി മാർക്ക റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, കൊവിഡ് കാരണം കൂടുതല്‍ താരങ്ങള്‍ പുറത്തായതിനാല്‍ ലൂക്കാ ജോവിച്ച്, മരിയാനോ ഡയസ് തുടങ്ങിയ താരങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും ഈ അവസരം ഉപയോഗിക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടി വ്യക്തമാക്കി. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന ഈഡൻ ഹസാർഡ് അത്ലറ്റിക്ക് ക്ലബിന് എതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നത് സ്പാനിഷ് വമ്പൻമാർക്ക് നിലവിലെ സാഹചര്യത്തിൽ ആശ്വാസം നൽകുന്നുണ്ട്.

അത്‌ലറ്റിക് ക്ലബ്ബിനെതിരെ മൂന്ന് പോയിന്റ് സ്വന്തമാക്കിയതോടെ 19 മത്സരത്തില്‍ നിന്ന് 46 പോയിന്റുമായി ലാ ലീഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞു. 18 മത്സരത്തില്‍ നിന്ന് 38 പോയിന്റുള്ള സെവിയ്യ രണ്ടാമതും ഇത്രയും മത്സരത്തില്‍ നിന്ന് 33 പോയിന്റുള്ള റയല്‍ ബെറ്റിസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit