Football in Malayalam

സെർജിയോ റാമോസ് പടിയിറങ്ങുന്നു, ഔദ്യോഗിക പ്രഖ്യാപനം നടത്തി റയൽ മാഡ്രിഡ്

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images
facebooktwitterreddit

പതിനാറു വർഷങ്ങൾ നീണ്ട സുദീർഘമായ കരിയർ അവസാനിപ്പിച്ച് റയൽ മാഡ്രിഡിൽ നിന്നും സെർജിയോ റാമോസ് പടിയിറങ്ങുന്നു. റയൽ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്ലബുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു വളരെക്കാലമായി നടക്കുന്ന ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സ്‌പാനിഷ്‌ പ്രതിരോധതാരം ലോസ് ബ്ലാങ്കോസ് വിടാനുള്ള തീരുമാനമെടുത്തതെന്നാണ്‌ കരുതേണ്ടത്.

റാമോസ് ക്ലബ് വിടുന്നത് സ്ഥിരീകരിക്കുന്ന പ്രസ്‌താവനക്കൊപ്പം താരത്തിന് യാത്രയയപ്പ് നൽകാൻ ക്ലബിന് പദ്ധതിയുണ്ടെന്നും റയൽ മാഡ്രിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് (ജൂൺ 17, വ്യാഴാഴ്‌ച) ഇന്ത്യൻ സമയം നാല് മണിക്കാണ് ക്ലബ് താരത്തിന് യാത്രയപ്പ് നൽകുന്നത്. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു.

2005ൽ സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ സെർജിയോ റാമോസ് ക്ലബ് കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരവും നായകനുമായാണ് പടിയിറങ്ങുന്നത്. റയൽ മാഡ്രിഡിനൊപ്പം അഞ്ചു ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗുമുൾപ്പെടെ അനവധി കിരീടം റാമോസ് സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit