Football in Malayalam

2021ലെ റയൽ മാഡ്രിഡിൻ്റെ ഏറ്റവും മികച്ച താരങ്ങൾ

Haroon Rasheed
Both Benzema and Vinicius have been delivering the goods for Real Madrid
Both Benzema and Vinicius have been delivering the goods for Real Madrid / Quality Sport Images/GettyImages
facebooktwitterreddit

കഴിഞ്ഞ സീസണിൽ ലാ ലീഗ കിരീടം നഷ്ടമായ റയൽ മാഡ്രിഡ് പുതിയ സീസണിൽ അത് തിരിച്ചു പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. പരിശീലകൻ കാർലോ ആൻസലോട്ടിക്ക് കീഴിൽ ലീഗിൽ മികച്ച മുന്നേറ്റമാണ് സ്പാനിഷ് വമ്പൻമാർ നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ലോസ് ബ്ലാങ്കോസ് ഗ്രൂപ്പ് ജേതാക്കളായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുന്നത്.

2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നു എന്നിരിക്കെ, ഈ വർഷത്തെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.

4. ലൂക്കാ മോഡ്രിച്ച്

Luka Modric
Modric registered five assists in the 2021/22 season / Quality Sport Images/GettyImages

റയൽ മാഡ്രിഡിൻ്റെ മധ്യനിരയിലെ നിർണായക സാന്നിധ്യമാണ് 2018ലെ ബാലൻ ഡി ഓർ ജേതാവായ ലൂക്കാ മേഡ്രിച്ച്. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത ക്രൊയേഷ്യൻ താരം, 2021/22 സീസണിൽ 18 മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

3. എഡർ മിലിറ്റാവോ

Eder Militao
Militao has been a rock-solid presence at the heart of Real Madrid defence / Juan Manuel Serrano Arce/GettyImages

റയൽ മാഡ്രിഡ് പ്രതിരോധത്തിലെ ആൻസലോട്ടിയുടെ വിശ്വസ്തൻ. തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാൻ ബ്രസീലിയൻ താരത്തിനായെന്ന് നിസ്സംശയം പറയാം. 2021/22 സീസണിൽ ലാ ലീഗയിൽ 11 ക്ലീൻ ഷീറ്റുകളാണ് റയൽ മാഡ്രിഡ് നേടിയതെന്ന കണക്കുകൾ ഇത് വ്യക്തമാക്കുന്നു.

2. കരീം ബെൻസേമ

Karim Benzema
Benzema finished fourth in the Ballon d'Or 2021 race / Juan Manuel Serrano Arce/GettyImages

പ്രായം വെറും ഒരു നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് റയൽ മാഡ്രിഡ് മുന്നേറ്റനിരയിൽ കരീം ബെൻസേമ കാഴ്ചവെക്കുന്നത്. 2021/22 സീസണിൽ 20 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ബെൻസേമ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം സ്പാനിഷ് ക്ലബിന്റെ ആക്രമണത്തിന്റെ കുന്തമുനയാണ്. ഈ വർഷത്തെ ബാലൻ ഡി ഓർ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബെൻസേമ 2021ലെ റയൽ മാഡ്രിഡിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

1. വിനീഷ്യസ് ജൂനിയർ

Vinicius Jr
Vinicius Jr has been impressive for Real Madrid / Aitor Alcalde Colomer/GettyImages

സീസണിലുടനീളം റയൽ മാഡ്രിഡിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ബ്രസീലിയൻ യുവതാരത്തിൻ്റെ പേര് തന്നെയാണ് റയൽ മാഡ്രിഡിന്റെ 2021ലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ആദ്യം വരേണ്ടത്. ഈ വർഷം റയൽ മാഡ്രിഡിന് വേണ്ടി മിന്നും ഫോം പുറത്തെടുത്ത വിനീഷ്യസ്, വരും സീസണുകളിലും സ്പാനിഷ് ക്ലബിന്റെ മുന്നേറ്റനിരയിലെ നിർണായക സാന്നിധ്യമായുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit