യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ചര്‍ച്ചയുമായി റയല്‍ മാഡ്രിഡും ബാഴ്സലോണയും യുവന്റസും വീണ്ടും രംഗത്ത്. ചെറിയ മാറ്റങ്ങളുമായി വീണ്ടും സൂപ്പര്‍ ലീഗ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മേൽപറഞ്ഞ മൂന്ന് ക്ലബുകൾ. സ്ഥിരാംഗ ക്ലബുകള്‍ ഉണ്ടാകുമെന്ന നിബന്ധന മാറ്റി പുതിയ രീതിയില്‍ ലീഗ് അവതരിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം.
യൂറോപ്പിലെ 12 ക്ലബുകൾ സ്ഥാപകഅംഗങ്ങളായ യൂറോപ്യൻ സൂപ്പർ ലീഗ് 2021 ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ഫുട്ബോൾ ലോകത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെ പിന്നാലെ, 12ൽ 9 ക്ലബുകൾ ലീഗിൽ നിന്ന് പിന്മാറിയിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, സീരി എ ക്ലബുകളായ ഇന്റർ മിലാൻ, എസി മിലാൻ, ലാ ലീഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് സൂപ്പർ ലീഗ് പദ്ധതികളിൽ നിന്ന് പിന്മാറിയത്. എന്നാൽ, റയൽ മാഡ്രിഡും, ബാഴ്സലോണയും യുവന്റസും ഇപ്പോഴും സൂപ്പർ ലീഗ് എന്ന ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല.
അടുത്ത വ്യാഴാഴ്ച നടക്കുന്ന വ്യാവസായ ഉച്ചകോടിയില്‍ യുവന്റസ് പ്രസിഡന്റ് ആന്ദ്രേ ആഗ്നെല്ലി യൂറോപ്യന്‍ സൂപ്പര്‍ ലീഗിനുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. സൂപ്പർ ലീഗ് പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് റയലിന്റെയും ബാഴ്സയുടെയും യുവന്റസിന്റെയും ശ്രമം.
സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ ഒഴിവാക്കുമെന്നും, ആഭ്യന്തര ലീഗുകളിലെ പ്രകടനം കണക്കിലാക്കിയാവും ലീഗിലേക്ക് യോഗ്യത ലഭിക്കുക എന്നും വ്യാവസായ ഉച്ചകോടിയിൽ ആഗ്നെല്ലി പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.