Football in Malayalam

യുഎസിൽ പ്രീ-സീസൺ ടൂർണമെന്റ് നടത്താൻ റയലും ബാഴ്‌സയും യുവന്റസും

Ali Shibil Roshan
Real Madrid, Juventus & Barcelona are planning a pre-season tournament in the United States
Real Madrid, Juventus & Barcelona are planning a pre-season tournament in the United States / Visionhaus/GettyImages
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിൽ നിന്ന് ഇത് വരെ പിന്മാറാത്ത റയൽ മാഡ്രിഡും ബാഴ്‌സലോണയും യുവന്റസും അടുത്ത സീസണിന് മുന്നോടിയായി അമേരിക്കയിൽ വെച്ച് സൗഹൃദ ടൂർണമെന്റ് നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് റിപോർട്ടുകൾ. ഇഎസ്‌പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

കോവിഡ് മഹാമാരി കാരണം 2020 മുതൽ വന്ന സാമ്പത്തിക നഷ്‌ടം നികത്താൻ സഹായിക്കാൻ വേണ്ടി ഈ മത്സരങ്ങളിൽ നിന്ന് എങ്ങനെ പരമാവധി ലാഭം നേടാമെന്ന് റയലും ബാഴ്‌സയും യുവന്റസും നോക്കുകയാണെന്നും, ടൂർണമെന്റിലെ നാലാമത്തെ ടീമാവാൻ ഇറ്റാലിയൻ ക്ലബായ എസി മിലാനെ ഇവർ സമീപിച്ചിട്ടുണ്ടെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.

ടൂർണമെന്റ് അതിന്റെ ആസൂത്രണഘട്ടത്തിൽ ആണെങ്കിലും, മത്സരങ്ങൾ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ് പ്രദേശങ്ങളിൽ വെച്ചാണ് നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലും ബാഴ്‌സയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം ഉൾപ്പെടുന്ന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ നിരവധി നഗരങ്ങളാണ് താത്പര്യപ്പെടുന്നത്.

അതേ സമയം, 2021 ഏപ്രിലിൽ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്ന് അതിന്റെ 12 സ്ഥാപകക്ലബുകളിൽ നിന്ന് 9 ക്ലബുകളും ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്‌സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, സീരി എ ക്ലബുകളായ എസി മിലാൻ, ഇന്റർ മിലാൻ, ലാ ലീഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് പിന്മാറിയത്. എന്നാൽ, റയലും, ബാഴ്‌സയും, യുവന്റസും ഇത് വരെ സൂപ്പർ ലീഗ് എന്ന ആശയത്തിൽ നിന്ന് പിന്മാറിയിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit