Real Madrid News

പ്രീ സീസൺ സൗഹൃദമത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി ബാഴ്‌സലോണയും റയൽ മാഡ്രിഡും

Sreejith N
Real Madrid, Barcelona Held Draw In Pre Season Friendly
Real Madrid, Barcelona Held Draw In Pre Season Friendly / Thearon W. Henderson/GettyImages
facebooktwitterreddit

അമേരിക്കയിൽ വെച്ചു നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും. ബാഴ്‌സലോണ യുവന്റസുമായി സമനില വഴങ്ങിയപ്പോൾ റയൽ മാഡ്രിഡ് മെക്‌സിക്കൻ ക്ലബായ ക്ലബ് അമേരിക്കയോടാണ് സമനിലയിൽ കുരുങ്ങിയത്, രണ്ടു മത്സരത്തിന്റെയും സ്‌കോർനില 2-2 ആയിരുന്നു.

റയൽ മാഡ്രിഡിനെതിരെ നടന്ന കഴിഞ്ഞ പ്രീ സീസൺ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തോടെ യുവന്റസിനെതിരെ ഇറങ്ങിയ ബാഴ്‌സലോണ രണ്ടു തവണ മുന്നിലെത്തിയതിനു ശേഷമാണ് സമനില വഴങ്ങിയത്. ഡെംബലെ ബാഴ്‌സയുടെ രണ്ടു ഗോളുകളും നേടിയപ്പോൾ മോയ്‌സ്‌ കീൻ യുവന്റസിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കി.

ക്ലബ് അമേരിക്കയോട് ആദ്യം പിന്നിലായിപ്പോയ റയൽ മാഡ്രിഡ് അതിനു ശേഷം മുന്നിൽ എത്തിയെങ്കിലും മികച്ച പോരാട്ടവീര്യം കാഴ്‌ച വെച്ച് മെക്‌സിക്കൻ ക്ലബ് ലോസ് ബ്ലാങ്കോസിനെ തളച്ചു. കരിം ബെൻസിമ, ഈഡൻ ഹസാർഡ് എന്നിവർ റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയപ്പോൾ ഹെൻറി മാർട്ടിൻ, അൽവാരോ ഫിഡാൽഗോ എന്നിവരാണ് ക്ലബ് അമേരിക്കയുടെ ഗോളുകൾ നേടിയത്.

കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് പ്രീ സീസണിലെ രണ്ടാമത്തെ മത്സരത്തിലും വിജയം കണ്ടെത്താത്തത് ആരാധകരിൽ ആശങ്കയുണ്ടാക്കുന്നതാണ്. സമ്മർ ജാലകത്തിൽ കൂടുതൽ താരങ്ങളെയൊന്നും സ്വന്തമാക്കാത്ത റയൽ മാഡ്രിഡ് ചിലപ്പോൾ അതിനു തുനിഞ്ഞേക്കാനുള്ള സാധ്യത പ്രീ സീസൺ മത്സരഫലങ്ങൾ തരുന്നുണ്ട്.

facebooktwitterreddit