റാഷ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല, എറിക് ടെൻ ഹാഗിനു കീഴിൽ സ്ഥാനത്തിനായി പൊരുതാൻ തീരുമാനം


മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരതാരമായ മാർക്കസ് റാഷ്ഫോഡ് ഈ സമ്മറിൽ ക്ലബ് വിടില്ലെന്നും എറിക് ടെൻ ഹാഗിനു കീഴിൽ തന്റെ സ്ഥാനം സ്ഥിരപ്പെടുത്താൻ വേണ്ടി പൊരുതാനാണ് തീരുമാനമെന്നും 90Min വൃത്തങ്ങൾ മനസിലാക്കുന്നു. അടുത്ത സീസണിൽ ഇംഗ്ലണ്ട് താരവുമായി ചേർന്നു പ്രവർത്തിക്കാൻ ടെൻ ഹാഗിനും താൽപര്യമുണ്ട്.
ഇരുപത്തിനാലുകാരനായ റാഷ്ഫോർഡ് ഇക്കഴിഞ്ഞ സീസണിൽ ആകെ 13 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. മോശം ഫോമിനെ തുടർന്ന് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും ഗാരെത് സൗത്ത്ഗേറ്റും താരത്തെ ഒഴിവാക്കിയിരുന്നു.
Marcus Rashford determined to fight for Man Utd future after Erik ten Hag talks.
— Graeme Bailey (@GraemeBailey) June 9, 2022
Rashford looking forward to working with ETH and Steve McClaren who thinks they can get him back to the top of his game.@90min_Football with @TomGott2
https://t.co/WOyHPkTvaJ
ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഇംഗ്ലണ്ട് താരവുമായി സംസാരിച്ചുവെന്നും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം അറിയിച്ചുവെന്നും 90Min വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ടെൻ ഹാഗിന്റെ പദ്ധതികളിൽ തനിക്കും ഇടമുണ്ടെന്നു മനസിലാക്കിയതിൽ സന്തോഷമുള്ള താരം കഠിനാധ്വാനം ചെയ്യാൻ ഒരുക്കമാണ്.
അതേസമയം റാഷ്ഫോഡിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. ചെൽസി, ടോട്ടനം, ന്യൂകാസിൽ, വെസ്റ്റ് ഹാം, ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്ജി എന്നീ ക്ലബുകൾ താരത്തിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും യുണൈറ്റഡും റാഷ്ഫോഡും അതൊന്നും പരിഗണിച്ചിട്ടില്ല.
റാഷ്ഫോഡ് ക്ലബിൽ തുടരുമെങ്കിലും ഫ്രഞ്ച് മുന്നേറ്റനിര താരം ആന്തണി മാർഷ്യലിന്റെ കാര്യം വ്യത്യസ്തമാണ്. ജനുവരി മുതൽ സെവിയ്യയിൽ ലോണിൽ കളിച്ചിരുന്ന ആന്തണി മാർഷ്യലിനെ ഒഴിവാക്കാനാണ് ക്ലബിന്റെ തീരുമാനം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.