Football in Malayalam

ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരം, എംബാപ്പയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി റാഷ്‌ഫോർഡും ഹാലൻഡും ഒന്നാമത്

Sreejith N
FBL-EUR-C1-PSG-MAN UTD
FBL-EUR-C1-PSG-MAN UTD / FRANCK FIFE/Getty Images
facebooktwitterreddit

പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് വിശകലന ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോൾ ഒബ്സെർവേറ്ററിയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ താരമെന്ന നേട്ടത്തിൽ കെയ്‌ലിയൻ എംബാപ്പയെ പിന്നിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്‌ഫോർഡും ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡും. യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിലുള്ള 98 ക്ലബുകളിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ താരങ്ങളുടെ കണക്കുകൾ പുറത്തു വിട്ടതിലാണ് റാഷ്‌ഫോർഡും ഹാലൻഡും ഒന്നാമതെത്തിയത്.

ഒന്നാം സ്ഥാനത്തെത്തിയ റാഷ്‌ഫോർഡിനും ഹാലൻഡിനും 150 മില്യൺ യൂറോ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ക്ലബിന്റെ മുഴുവൻ ട്രാൻസ്‌ഫർ മൂല്യത്തിന്റെ 14.8 ശതമാനവും റാഷ്‌ഫോർഡിന്റേതാകുമ്പോൾ ബൊറൂസിയ ഡോർമുണ്ടിന്റെ മുഴുവൻ ട്രാൻസ്‌ഫർ മൂല്യത്തിന്റെ 21.5 ശതമാനം ഹാലാൻഡിന്റേതാണ്.

അത്ലറ്റികോ മാഡ്രിഡിന്റെ ജോവ ഫെലിക്‌സ്, മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലുള്ള പട്ടികയിൽ കെയ്‌ലിയൻ എംബാപ്പെ അഞ്ചാം സ്ഥാനത്താണെന്ന പ്രത്യേകതയുണ്ട്. ഒരു ക്ലബിൽ നിന്നും ഒരു താരം മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളു. മെസി, റൊണാൾഡോ എന്നിവരേക്കാൾ ട്രാൻസ്‌ഫർ മൂല്യമുള്ള താരങ്ങൾ ക്ലബിലുള്ളതിനാൽ അവർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല.

സിഐഇഎസ് പുറത്തു വിട്ടതു പ്രകാരം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 15 താരങ്ങൾ (താരം-ക്ലബ്-ട്രാൻസ്‌ഫർ മൂല്യം-ക്ലബിന്റെ ആകെ ട്രാൻസ്ഫർ മൂല്യത്തിന്റെ ശതമാനം എന്നിങ്ങനെ)

15. വിനീഷ്യസ് ജൂനിയർ - റയൽ മാഡ്രിഡ് - 70-90 മില്യൺ യൂറോ - 9.8%

14. മൂസ ദിയാബി - ബയേർ ലെവർകൂസൻ - 70-90 മില്യൺ യൂറോ - 17.5%

13. ഹാരി കെയ്ൻ - ടോട്ടനം ഹോസ്പർ - 90-120 മില്യൺ യൂറോ - 14.1%

12. മാത്തിയാസ് ഡി ലൈറ്റ് - യുവന്റസ് - 90-120 മില്യൺ യൂറോ - 12%

11. ലൗടാരോ മാർട്ടിനസ് - ഇന്റർ മിലാൻ - 90-120 മില്യൺ യൂറോ - 14.6%

10. ഫ്രാങ്കീ ഡി ജോംഗ് - ബാഴ്‌സലോണ - 90-120 മില്യൺ യൂറോ - 11.8%

9. അൽഫോൻസോ ഡേവീസ് - ബയേൺ മ്യൂണിക്ക് - 90-120 മില്യൺ യൂറോ - 14.4%

8. ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് - ലിവർപൂൾ - 90-120 മില്യൺ യൂറോ - 12%

7. ടിമോ വെർണർ - ചെൽസി - 90-120 മില്യൺ യൂറോ - 11.1%

6. ബുകായോ സാക - ആഴ്‌സണൽ - 120-150 മില്യൺ യൂറോ - 20%

5. കെയ്‌ലിയൻ എംബാപ്പെ - പിഎസ്‌ജി - 120-150 മില്യൺ യൂറോ - 22.3%

4. ഫിൽ ഫോഡൻ - മാഞ്ചസ്റ്റർ സിറ്റി - 120-150 മില്യൺ യൂറോ - 10.3%

3. ജോവ ഫെലിക്‌സ് - അത്ലറ്റികോ മാഡ്രിഡ് - 120-150 മില്യൺ യൂറോ - 17.9%

2. എർലിങ് ബ്രൂട് ഹാലൻഡ് - ബൊറൂസിയ ഡോർട്മുണ്ട് - 150-200 മില്യൺ യൂറോ - 21.5%

1. മർകസ് റാഷ്‌ഫോർഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ് - 150-200 മില്യൺ യൂറോ - 14.8%

facebooktwitterreddit