Premier League

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകളെ ഇഷ്‌ടമല്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോഡ്

Sreejith N
Marcus Rashford Admits He Doesn't Like Liverpool, Man City
Marcus Rashford Admits He Doesn't Like Liverpool, Man City / Matthew Ashton - AMA/GettyImages
facebooktwitterreddit

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകളെ തനിക്കിഷ്‌ടമല്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിര താരമായ മാർക്കസ് റാഷ്‌ഫോഡ്. എൻബിഎ താരവും ലിവർപൂൾ ആരാധകനായ ലെബ്രോൺ ജെയിംസുമായി അൺഇന്ററപ്റ്റഡ് പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന എതിരാളികളായ രണ്ടു ക്ലബുകളോടുമുള്ള അനിഷ്‌ടം റാഷ്‌ഫോഡ് വ്യക്തമാക്കിയത്.

"എനിക്ക് ലിവർപൂളിനെയും സിറ്റിയെയും ഇഷ്‌ടമല്ല. തീർച്ചയായും ലിവർപൂളിന് ചരിത്രമുണ്ട്, അതു കൂടുതൽ കയ്‌പ്പേറിയ അനുഭവം നൽകുകയും ചെയ്യും. പക്ഷെ മാഞ്ചസ്റ്റർ സിറ്റി, അവരുടെ കാര്യത്തിൽ നമുക്കവരെ ഇഷ്‌ടപെടാതിരിക്കാൻ പ്രത്യേകിച്ചോരു കാരണമില്ലാതിരിക്കുമ്പോഴും അവരെ ഇഷ്‌ടപ്പെടാതിരിക്കയാണ്."

"ഞാൻ വളർന്നു വരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടു വശമാണുള്ളത്. ഒരു വശത്ത് ഇളം നീലയും മറുവശത്ത് ചുവപ്പും. പക്ഷെ ലിവർപൂളുമായുള്ള മത്സരമാണ് കൂടുതൽ വലിയ അനുഭവമായി തോന്നുന്നത്." റാഷ്‌ഫോഡ് പറഞ്ഞു. ആൻഫീൽഡിൽ കളിക്കുന്നതിനിടെ അനുഭവവും താരം പങ്കു വെച്ചു.

"ലിവർപൂളിന് രണ്ടുമുണ്ട്. അവരുടെ ആരാധകർക്ക് നിങ്ങളിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കഴിയും. നിങ്ങൾ അനുവദിച്ചാൽ അവർ മത്സരം തട്ടിയെടുക്കും. ആൻഫീൽഡിലെ എന്റെ ആദ്യത്തെ മത്സരത്തിൽ ഞാൻ ചുവപ്പുകാർഡ് വാങ്ങുന്നതിന് അടുത്തായിരുന്നു. ഞാനൊരു മോശം കളിക്കാരനല്ല, ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ശ്രമിക്കാറുമില്ല." റാഷ്‌ഫോഡ് വ്യക്തമാക്കി.

നിലവിൽ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പമാണ് റാഷ്‌ഫോഡുള്ളത്. ലിവർപൂൾ, മെൽബൺ വിക്‌ടറി എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് ഗോളുകൾ കുറിച്ച് വിജയം നേടിയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഗോൾ കണ്ടെത്താൻ റാഷ്‌ഫോഡിന് കഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit