FC Barcelona News

റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീമാണ് ബാഴ്‌സലോണയെന്ന് റഫീന്യ പറഞ്ഞിട്ടില്ല

Haroon Rasheed
FC Barcelona Unveil New Signing Raphinha
FC Barcelona Unveil New Signing Raphinha / David Ramos/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം റഫീന്യയുടെ പ്രതികരണം വിവാദമായിരുന്നു. ഇന്റര്‍ മയാമിക്കെതിരേയുള്ള പ്രീ-സീസൺ മത്സരത്തിന് ശേഷം സംസാരിക്കുമ്പോള്‍ റഫീന്യ റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീമാണ് ബാഴ്‌സലോണയെന്ന് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇത് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറ്റിയ പിശകാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. റഫീഞ്ഞയുടെ വാക്കുകള്‍ സ്പാനിഷില്‍ നിന്ന് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ പറ്റിയ പിശകാണ് ഇതെന്നാണ് ഒരു റെഡിറ്റ് യൂസർ ചൂണ്ടി കാണിക്കുന്നത്.

സ്പാനിഷിൽ 'സാഓ ഒസ് മെല്‍ഹോറസ്' എന്നായിരുന്നു റഫീന്യ ഉച്ചരിച്ചത്‌. ഇത് 'സോമോസ് മെയോറസ്' എന്ന് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായി കേട്ടതായിരുന്നു കാരണമെന്നാണ് വിവരം. ഞങ്ങളാണ് മികച്ചവര്‍ എന്നാണ് ഇതിന്റെ അര്‍ഥം. ഇതായിരുന്നു വിവാദത്തിലേക്ക് നയിച്ചത്.

"ഈ മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ വളരെ ഉത്സുകനാണ്. കാരണം അവ മികച്ച (ഗെയിമുകളാണ്)," ഇതായിരുന്നു ഇന്റര്‍ മയാമിക്കെതിരേയുള്ള മത്സരശേഷം റഫീന്യ പറഞ്ഞത്.

മത്സരത്തില്‍ ഒരു ഗോള്‍ സ്വന്തമാക്കാനും രണ്ട് അസിസ്റ്റുകള്‍ നേടാനും റഫീന്യക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ആറു ഗോളിനായിരുന്നു ബാഴ്‌സലോണയുടെ വിജയം. അടുത്തിടെയായിരുന്നു പ്രീമിയര്‍ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡില്‍ നിന്ന് റഫീന്യ കാറ്റാലന്‍ ക്ലബിനൊപ്പം ചേര്‍ന്നത്.


facebooktwitterreddit