Football in Malayalam

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച 10 താരങ്ങൾ; ഒന്നാം സ്ഥാനത്ത് മോ സലാ

By Krishna Prasad
Mo Salah
Mo Salah / Justin Setterfield/GettyImages
facebooktwitterreddit

'വൺ സീസൺ വണ്ടർ' എന്ന് പലരും എഴുതി തള്ളിയ താരമായിരുന്നു ഈജിപ്ഷ്യൻ ഫുട്ബോളർ ആയ മുഹമ്മദ് സലാ. എന്നാൽ, വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചില ദിവസങ്ങളായി പലരും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും ലയണൽ മെസ്സിയെക്കാളും മുകളിൽ ലിവർപൂൾ താരത്തെ പ്രതിഷ്ഠിക്കുന്നുണ്ട്.

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ പലരും നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരമായി വിലയിരുത്തുന്നുണ്ട്. ഗിവ് മി സ്‌പോർട് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ മാന്ത്രികൻ.

പട്ടികയിലെ ഒന്നാം സ്ഥാനം സലാ അലങ്കരിക്കുമ്പോൾ, ഏറെക്കാലം ലോക ഫുട്ബോളിലെ അതികായൻ ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം ഇല്ല എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. അതേ സമയം, ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഗിവ് മി സ്പോർട്ട് പുറത്തുവിട്ട പട്ടിക പ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച 10 താരങ്ങൾ ഇവരാണ്.

1) മുഹമ്മദ് സലാ (ലിവർപൂൾ)

2) ലയണൽ മെസ്സി (പിഎസ്ജി)

3) റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)

4) കെയ്‌ലിൻ എംബാപ്പെ (പിഎസ്ജി)

5) എർലിംഗ് ഹാലാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)

6) ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

7) കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)

8) കരിം ബെൻസേമ (റിയൽ മാഡ്രിഡ്)

9) നെയ്മർ (പിഎസ്ജി)

10) എൻ'ഗോളോ കാന്റെ (ചെൽസി)


facebooktwitterreddit