Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കേണ്ടത് ഹാലൻഡിനെ പോലെയുള്ള ഭാവി താരങ്ങളെയെന്ന് റാങ്നിക്ക്

Sreejith N
Rangnick Suggests Man Utd Should Sign Future Stars Like Haaland
Rangnick Suggests Man Utd Should Sign Future Stars Like Haaland / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവിതാരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കേണ്ടതെന്ന് ടീമിന്റെ താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്ക്. ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരമായ എർലിങ് ഹാലൻഡിന്റെ പേരും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ടീമിനെ മികച്ചതാക്കി മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയത്.

കഴിഞ്ഞ സമ്മറിൽ നിരവധി താരങ്ങളെ സ്വന്തമാക്കിയിട്ടും ഈ സീസൺ നിരാശയോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കുന്നത്. നിലവിൽ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യാതൊരു സാധ്യതയുമില്ല. ഈ സാഹചര്യത്തിൽ ടീമിലേക്ക് സൂപ്പർതാരങ്ങളെ എത്തിക്കേണ്ടത് ആവശ്യമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ക്ലബ് ഭാവിയിലെ സൂപ്പർതാരങ്ങളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു കൊണ്ടു വരികയാണു വേണ്ടത്. മറുവശം നോക്കുമ്പോൾ നിങ്ങളിൽ പലരും സംസാരിക്കാറുള്ള അഞ്ചു താരങ്ങളെ പറയൂ." റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

"ഹാലൻഡ് 21 അല്ലെങ്കിൽ 22 വയസുള്ള യുവതാരമാണ്, ഞാൻ പറയുന്ന കളിക്കാരിൽ ഒരാൾ താരമാണ്. മറ്റൊരു വശം നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ സ്‌ട്രൈക്കറായി താരം വളർന്നു കഴിഞ്ഞു. കണ്ടെത്താനും അടുത്ത വർഷങ്ങളിൽ യുണൈറ്റഡിലെത്താൻ സമ്മതിപ്പിക്കാനും ശ്രമിക്കേണ്ടത് ഇതുപോലെയുള്ള താരങ്ങളെയാണ്." ജർമൻ പരിശീലകൻ പറഞ്ഞു.

നിരവധി വർഷങ്ങളായി ഒരു കിരീടം പോലും നേടിയിട്ടില്ലെന്നതും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉണ്ടാകില്ലെന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിനു മികച്ച താരങ്ങളെ ആകർഷിക്കാൻ തടസമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും റാങ്നിക്ക് അങ്ങിനെ കരുതുന്നില്ല. നിരവധി ആരാധകരും സ്റ്റേഡിയവും നിലവാരമുള്ള പരിശീലന മൈതാനവുമുള്ള ക്ലബിന് ഇപ്പോഴും മികച്ച താരങ്ങളെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit