ഫോമിൽ സ്ഥിരതയില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് റാൾഫ് റാങ്നിക്ക്


സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. വെള്ളിയാഴ്‌ച രാത്രി നടന്ന എഫ്എ കപ്പ് മത്സരത്തിൽ മിഡിൽസ്ബറോയോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി നേരിട്ട് പുറത്തായതിന്റെ വെളിച്ചത്തിൽ ടീമിന്റെ പ്രകടനത്തെ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
"ടീമിന്റെ പുരോഗതിയും പ്രകടനവും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മൊത്തത്തിൽ മെച്ചെപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. എഫ്എ കപ്പ് മത്സരത്തിലെ പ്രകടനവും അതിൽ ഉൾപ്പെടുന്നു. പ്രധാനമായും രണ്ടു തരാം വിമർശനങ്ങളാണ് ടീമും ഞങ്ങളും ഏറ്റു വാങ്ങുന്നത്. അതിൽ ആദ്യത്തേത് ഞങ്ങൾ നിരവധി സുവർണാവസരങ്ങൾ നഷ്‌ടപ്പെടുത്തി എന്നതാണ്."
Ralf Rangnick says Man Utd are improving despite having lost five times in 11 games under him.#bbcfootball
— BBC Sport (@BBCSport) February 7, 2022
"ഞാൻ പറഞ്ഞതു പോലെ ബോക്‌സിന്റെ ഉള്ളിൽ നിന്നും 22 ഷോട്ടുകൾ എടുത്തതിൽ പത്തെണ്ണമെങ്കിലും വളരെ മികച്ച അവസരങ്ങൾ ആയിരുന്നു, ഞങ്ങൾ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിനു മുന്നിലെത്തേണ്ടതായിരുന്നു. അവസാനം മത്സരഫലം 6-1, 6-2 എന്നിങ്ങനെയും ആകുമായിരുന്നു. അതാണ് ഒരു വിമർശനം."
"രണ്ടാമത്തേത്, ഗോൾ വഴങ്ങുന്നതിനു പത്ത് സെക്കൻഡ് മുൻപ് അവരുടെ ഹാഫിൽ സൈഡ്‌ലൈനിൽ കൗണ്ടർപ്രസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതിനു സമയം എടുക്കുകയും അവരിൽ നിന്നും പന്തെടുക്കാൻ മറക്കുകയും ചെയ്‌തു. അതാണ് ആ സാഹചര്യത്തിലേക്ക് നയിച്ചത്. എട്ടു സെക്കന്റിനു ശേഷം ഞങ്ങളുടെ ബോക്‌സിൽ താരങ്ങളുടെഎണ്ണം കുറയുകയും അവരെ ഗോൾ നേടാൻ അനുവദിക്കുകയും ചെയ്‌തു." റാങ്നിക്ക് പറഞ്ഞു.
അതേസമയം ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായം റാങ്നിക്ക് ആവർത്തിച്ചു. ഈ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെട്ടു വരികയാണെന്നും പൊസഷൻ അടക്കമുള്ള കാര്യങ്ങളിൽ ടീം വളരെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം ബേൺലിക്കെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കേ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.