ലിവർപൂളിന്റെ നിലവാരത്തിലെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയുമെന്ന് റാൾഫ് റാങ്നിക്ക്


കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ക്ലബുകളിൽ ഒന്നായ ലിവർപൂളിന്റെ നിലവാരത്തിലേക്കെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്ന് താൽക്കാലിക പരിശീലകൻ റാൾഫ് റാങ്നിക്ക്. ആ സ്ഥിതിയിലേക്കെത്താൻ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയോടെ മുന്നോട്ടു പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി കിരീടങ്ങളൊന്നും നേടാൻ കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറുമ്പോൾ ഒരു ചാമ്പ്യൻസ് ലീഗും ഒരു പ്രീമിയർ ലീഗുമുൾപ്പെടെ നിരവധി നേട്ടങ്ങൾ ലിവർപൂൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും കിരീടപ്രതീക്ഷയില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് കിരീടങ്ങൾ നേടാൻ സാധ്യതയുള്ള ലിവർപൂളിനെ ഇന്നു രാത്രി നേരിടാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാങ്നിക്ക്.
Rangnick says Man Utd don't need 3 or 4 years to reach Liverpool's level, "it will take 2 or 3 WINDOWS if you know what you're looking for."
— UtdFaithfuls (@UtdFaithfuls) April 18, 2022
He's spot on. A good coach and some right signings can change things sooner than expected.
The "5 years behind" talk is just fallacy.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലൊരു ക്ലബ് ആ ലക്ഷ്യം നിറവേറ്റാൻ മൂന്നോ നാലോ വർഷങ്ങൾ എടുക്കുമെന്നും അത്രയും ആവശ്യമാണെന്നും ഞാൻ കരുതുന്നില്ല. നേരത്തെ നമ്മൾ ലിവർപൂളിനെക്കുറിച്ച് സംസാരിച്ചു, അവർ എത്ര വർഷം അതിനായെടുത്തുവെന്നും പറഞ്ഞു. നിങ്ങളുടെ ലക്ഷ്യം അറിയാമെങ്കിൽ രണ്ടോ മൂന്നോ ട്രാൻസ്ഫർ ജാലകങ്ങൾ അതിനു വേണ്ടി വരും. അതറിയില്ലെങ്കിൽ വൈക്കോൽകൂനയിൽ സൂചി തിരയുന്നതു പോലെയാകും."
"ഇതത്ര സങ്കീർണമായ കാര്യമല്ല, ഇത് റോക്കറ്റ് സയൻസുമല്ല. എന്നാൽ കാറ്റിന്റെ ആനുകൂല്യം ഏറ്റവും നന്നായി ലഭിക്കണമെങ്കിൽ ഏതാണ് നിങ്ങളുടെ ലക്ഷ്യം എന്നറിയണം. നിങ്ങൾക്ക് അതറിയില്ലെങ്കിൽ, എല്ലായിപ്പോഴും ബുദ്ധിമുട്ടായിരിക്കും." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ റാങ്നിക്ക് പറഞ്ഞു.
ലിവർപൂളിനെതിരെ രാത്രി ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ ഏറ്റവും ആത്മാർത്ഥമായ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തണമെന്നും മൈതാനത്തു ആക്രമണ മനോഭാവത്തോടെ കളിക്കണമെന്നും റാങ്നിക്ക് പറഞ്ഞു. പ്രതിരോധത്തിലേക്ക് വലിഞ്ഞ് ഗോളുകളൊന്നും വഴങ്ങാതിരിക്കുന്നത് വേണ്ടത്ര മികച്ച പ്രകടനമാണെന്ന് ഒരിക്കലും കരുത്താനാവില്ലെന്നു പറഞ്ഞ റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം തന്നെയാണ് ലക്ഷ്യമിടുന്നത് എന്നാണു വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.