Football in Malayalam

'ഇത് ക്ലബിന് ഒരു വിജയകരമായ സീസണാക്കി മാറ്റാൻ ശ്രമിക്കും' - മാഞ്ചസ്റ്റർ യുണൈറ്റഡ് ഇടക്കാല പരിശീലകൻ റാൽഫ് റാങ്നിക്ക്

Haroon Rasheed
FBL-GER-BUNDESLIGA-LEIPZIG-BAYERN-MUNICH
FBL-GER-BUNDESLIGA-LEIPZIG-BAYERN-MUNICH / JOHN MACDOUGALL/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ മികച്ച നിലയിലെത്തിക്കുമെന്ന് ക്ലബിന്റെ ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക്. യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റശേഷം ക്ലബ് വെബ്‌സൈറ്റിനോടാണ് റാങ്‌നിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഇത് ക്ലബിന് വിജയകരമായ സീസണാക്കി മാറ്റാന്‍ ശ്രമിക്കും," റാങ്നിക്ക് പറഞ്ഞു.

"പ്രതിഭാ പൂർണവും, യുവത്വവും അനുഭവസമ്പത്തുമുള്ള നിരയാണ് യുണൈറ്റഡിന്റേത്. അടുത്ത ആറുമാസം താരങ്ങളെ വ്യക്തിപരമായും ടീമായും ഉയര്‍ത്തുന്നിത് വേണ്ടി ശ്രമിക്കും," റാങ്‌നിക്ക് കൂട്ടിച്ചേര്‍ത്തു.

ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി സീസണ്‍ അവസാനം വരെയുള്ള കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റാങ്‌നിക്കിനെ നിയമിച്ചിട്ടുള്ളത്. അതിന് ശേഷം ക്ലബിൽ അദ്ദേഹത്തിന് രണ്ട് വർഷം കൺസൾട്ടൻസി ചുമതല ഉണ്ടാവും.

സ്ഥിരപരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരെ അടുത്ത സമ്മറാകാതെ ടീമിലെത്തിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴായിരുന്നു ഇടക്കാല പരിശീലകനെ നിയമിക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്. തുടർന്ന് റാങ്നിക്കിനെ നിയമിച്ച യുണൈറ്റഡ്, അടുത്ത സമ്മറിൽ പുതിയ സ്ഥിരപരിശീലകനെ നിയമിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

സീസണില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന യുണൈറ്റഡിനെ സ്ഥിരതയുള്ളൊരു ടീമാക്കുക എന്ന കഠിനമായ ജോലിയാണ് റാങ്‌നിക്കിന് മുന്നിലുള്ളത്. മോഡേണ്‍ പ്രസ്സിങ് ഫുട്‌ബോളിന്റെ ആശാനായ റാങ്നിക്കിന് യുണൈറ്റഡിനെ മാറ്റാന്‍ കഴിവുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


facebooktwitterreddit