Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്‌പരം നല്ല ഒത്തിണക്കത്തോടെ പോവുന്നുണ്ടെന്ന് പറയാൻ തനിക്കാവില്ലെന്ന് റാങ്നിക്ക്

Sreejith N
Rangnick Not Sure Man Utd Players Get On Well With Each Other
Rangnick Not Sure Man Utd Players Get On Well With Each Other / James Williamson - AMA/GettyImages
facebooktwitterreddit

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സണലിനോട് തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് ടീമിന്റെ പരിശീലകനായ റാൾഫ് റാങ്നിക്ക്. തോൽവിയോടെ ആറാം സ്ഥാനത്തേക്കു വീണ ക്ലബിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യത യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നതല്ലെന്നു പറഞ്ഞ അദ്ദേഹം ടീമിലെ താരങ്ങൾ തമ്മിൽ ഒത്തിണക്കം കുറവാണെന്നും അഭിപ്രായപ്പെട്ടു.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത്. നുനോ ടവറസ്, ബുക്കായോ സാക്ക, ഷാക്ക എന്നിവർ ആഴ്‌സനലിന്റെ ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ റൊണാൾഡോയുടെ വകയായിരുന്നു. വിജയത്തോടെ ആഴ്‌സണൽ നാലാം സ്ഥാനത്തേക്കു മുന്നേറി ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ അവരെക്കാൾ ആറു പോയിന്റ് പിന്നിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ക്ലബിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ തോൽവിയോടെ നഷ്‌ടമായോ എന്ന ചോദ്യത്തിന് റാങ്നിക്കിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "അതുറപ്പാണ്, എന്ന സംബന്ധിച്ച് മത്സരത്തിനു മുൻപു തന്നെ അതിൽ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ മത്സരം തീർന്നതോടെ അതിനുള്ള സാദ്ധ്യതകൾ പൂർണമായും നഷ്‌ടപ്പെട്ടു എന്നുറപ്പായി." മത്സരത്തിനു ശേഷം റാങ്നിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായ തോൽവികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ബാധിച്ചിട്ടുണ്ടെന്നും റാങ്നിക്ക് പറഞ്ഞു. "അത് വ്യക്തമാണ്, ഇന്നലത്തേയും അല്ലെങ്കിൽ ലിവർപൂൾ, എവർട്ടൻ എന്നിവർക്കെതിരെയുള്ള ഗെയിമുകൾക്ക് ശേഷം ലോക്കർ റൂമിൽ നിരാശ ബാധിച്ചിട്ടുണ്ട്. അത് സാധാരണയായ കാര്യമാണ്. അതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ അതൊരു പ്രശ്‌നമായിരിക്കും."

"എന്നെ സംബന്ധിച്ച് ഇതു സാധാരണയായ കാര്യമാണ്. എന്നാൽ മുഴുവൻ ഗ്രൂപ്പും പരസ്‌പരം സാമാന്യം ഒത്തിണക്കത്തോടെ പോവുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർ പരസ്‌പരം നല്ല ഒത്തിണക്കത്തോടെ പോകുന്നുണ്ടെന്ന് പറയാൻ എനിക്കാവില്ല. എന്നാൽ ഡ്രസിങ് റൂമിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടെന്ന് ഞാൻ കരുതുന്നില്ല," മത്സരത്തിനു ശേഷം റാങ്നിക്ക് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit