Football in Malayalam

ക്ലബ് മാറാനുള്ള സമയമായെന്ന് ആന്റണി മാർഷ്യൽ പറഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൽഫ് റാങ്നിക്ക്

Ali Shibil Roshan
Ralf Rangnick has admitted Anthony Martial has asked to leave Man Utd
Ralf Rangnick has admitted Anthony Martial has asked to leave Man Utd / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യൽ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് പരിശീലകൻ റാൽഫ് റാങ്നിക്ക്. ക്ലബ് വിടാനുള്ള ശരിയായ സമയം ഇതാണെന്ന് താരം തന്നോട് പറഞ്ഞതായി റാങ്നിക്ക് വെളിപ്പെടുത്തി. ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ.

"ഞങ്ങൾ ദീർഘമായി സംസാരിച്ചു. കഴിഞ്ഞ ഏഴ് വർഷമായി താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടെന്നും, ഒരു മാറ്റത്തിനുള്ള, വേറെയെങ്ങോട്ടെങ്കിലും പോകാനുള്ള ശരിയായ സമയമാണിതെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു," റാങ്‌നിക്ക് പറഞ്ഞു.

"ഒരു തരത്തിൽ ഇത് മനസ്സിലാക്കാവുന്നതാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ എനിക്ക് പിന്തുടരാമായിരുന്നു, മറുവശത്ത്, ക്ലബ്ബിന്റെ അവസ്ഥ കാണേണ്ടതും പ്രധാനമാണ്. നമ്മൾ കോവിഡ് സമയത്താണ്, ഞങ്ങൾക്ക് ഉയർന്ന അഭിലാഷങ്ങളുള്ള, കഴിയുന്നത്ര വിജയിക്കാൻ ആഗ്രഹിക്കുന്ന മൂന്ന് കോമ്പറ്റീഷനുകളുണ്ട്," റാങ്നിക്ക് കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ മാർഷ്യൽ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, താരത്തിനും ക്ലബിനും താല്പര്യമുള്ള ഓഫർ വന്നാലെ അതിന് തങ്ങൾ സമ്മതിക്കൂ എന്ന സൂചനയും റാങ്നിക്ക് സംസാരത്തിനിടെ നൽകി. താരത്തിന് വേണ്ടി നിലവിൽ ആരും ഓഫറുകൾ സമർപ്പിച്ചിട്ടില്ലെന്നും, സ്ഥിതി അങ്ങനെ തന്നെ തുടരുകയാണെങ്കിൽ മാർഷ്യൽ യുണൈറ്റഡിനൊപ്പം തുടരുമെന്നും റാങ്നിക്ക് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit