Manchester United

റൊണാൾഡോക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നുവെന്ന് റാൾഫ് റാങ്നിക്ക്

Sreejith N
Rangnick Admits Man Utd Have To Had Compromise Tactically For Ronaldo
Rangnick Admits Man Utd Have To Had Compromise Tactically For Ronaldo / Sebastian Frej/MB Media/GettyImages
facebooktwitterreddit

റൊണാൾഡോ വളരെയധികം പ്രസ് ചെയ്‌തു കളിക്കുന്ന താരം അല്ലാത്തതിനാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശൈലിയിലും തന്ത്രത്തിലും മാറ്റങ്ങൾ വരുത്തേണ്ടി വന്നുവെന്ന് സമ്മതിച്ച് പരിശീലകൻ റാൾഫ് റാങ്നിക്ക്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനം നടത്താൻ റൊണാൾഡോയല്ല കാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണിൽ ലീഗിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ല. അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഒരു ഗോളിന് തോറ്റ യുണൈറ്റഡിന് ഏഴാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമും തോൽവി വഴങ്ങിയതാണ് ആശ്വാസമായത്. അതല്ലെങ്കിൽ യൂറോപ്പ ലീഗും അവർക്ക് നഷ്‌ടമായേനെ.

"എനിക്കാണ് അതിൽ ഏറ്റവുമധികം അമർഷവും നിരാശയും ഉള്ളത്. ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് ഒത്തുതീർപ്പുകൾക്ക് വിധേയമാകേണ്ടി വന്നു. വളരെ ഡീപായി ആക്രമണം നടത്തി. ഞങ്ങളുടെ ആക്രമണനിരയിൽ ഓരോ പൊസിഷനിലും വേണ്ട താരങ്ങളെ ലഭിച്ചുവെന്ന് എങ്ങിനെ ഉറപ്പിക്കാൻ കഴിയും?"

ക്രിസ്റ്റ്യാനോ റൊണാൾഡോ ഏതാനും ഗോളുകൾ നേടി. ഞാൻ താരത്തെ കുറ്റപ്പെടുത്തുകയല്ല, ഈ മത്സരങ്ങളിൽ മികച്ച പ്രകടനം താരം നടത്തി. അദ്ദേഹം വാളരെയധികം പ്രസ് ചെയ്യുന്ന താരമല്ല. യുവാവായിരിക്കുമ്പോഴും അങ്ങിനെയല്ല. ആ സമയത്തും എതിർ ടീം പന്തെടുത്തുവെന്നും അത് തിരികെ വാങ്ങേണ്ടതെങ്ങിനെ എന്നു ചോദിക്കുന്ന താരമല്ല റൊണാൾഡോ."

"മറ്റു ചില താരങ്ങൾക്കും അതേ പ്രശ്‌നമുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ഒരു ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നു. ചിലപ്പോൾ ഞങ്ങൾ അതിൽ കൂടുതൽ ചെയ്തേക്കാം, അതും സാധ്യമാണ്. എന്നാൽ പന്തു കൊണ്ടും പന്ത് കൈവശം ഇല്ലാത്ത സമയത്തും കണ്ടെത്തേണ്ട സന്തുലിതാവസ്ഥ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല." റാങ്നിക്ക് വ്യക്തമാക്കി.

ക്ലോപ്പിന്റെ ലിവർപൂളിനെയും റാങ്നിക്ക് പരാമർശിച്ചു. ക്ലോപ്പ് പരിശീലകനായി എത്തിയ സീസണിൽ അവർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും ഒന്നര സീസണോളം എടുത്താണ് അവർ താളം കണ്ടെത്തിയതെന്നും റാങ്നിക്ക് പറയുന്നു. കായികപരമായി മെച്ചപ്പെടേണ്ടത് തന്റെ ശൈലിക്ക് അത്യാവശ്യമാണെന്നും റാങ്നിക്ക് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit