Champions League

പ്രായം കൊണ്ടല്ല, പ്രകടനം കൊണ്ടാണ് റയലിനെ അളക്കേണ്ടത്, അറ്റലാന്റയെ തകർത്തതിനു ശേഷം പ്രതികരണവുമായി റാമോസ്

Sreejith N
Real Madrid v Atalanta  - UEFA Champions League Round Of 16 Leg Two
Real Madrid v Atalanta - UEFA Champions League Round Of 16 Leg Two / Angel Martinez/Getty Images
facebooktwitterreddit

സ്‌പാനിഷ്‌ ലീഗിൽ നിന്നും നാല് ക്ലബുകൾ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കളിച്ചതിൽ ബാഴ്‌സലോണയും സെവിയ്യയും എതിരാളികളെ മറികടക്കാനാവാതെ പുറത്തായയെങ്കിലും ഇറ്റാലിയൻ ക്ലബായ അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അറ്റലാന്റയെ മറികടന്നതോടെ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്കോറിനാണ് റയൽ ക്വാർട്ടർ ഉറപ്പിച്ചത്.

ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിൽ ടീമിനുള്ള പരിചയസമ്പത്ത് ഒരിക്കൽ കൂടി റയൽ കാണിച്ചു തന്നു. വെറ്ററൻ താരങ്ങളായ ലൂക്ക മോഡ്രിച്ച്, റാമോസ്, ബെൻസിമ എന്നിവർ മികച്ച പ്രകടനം നടത്തിയതാണ് റയലിന്റെ വിജയം അനായാസമാക്കിയത്. മത്സരത്തിന് ശേഷം താരങ്ങളുടെ പ്രായമല്ല, അവരുടെ പ്രകടനമാണ് വിലയിരുത്തേണ്ടതെന്ന് നായകൻ സെർജിയോ റാമോസ് പറയുകയും ചെയ്‌തു.

"ആർക്കും ഞങ്ങളെ പ്രായത്തിന്റെ പേരിൽ വിലയിരുത്താനാവില്ല, എന്നാൽ ടീം നടത്തുന്ന പ്രകടനത്തെ വിലയിരുത്താനാകും. അതുതന്നെയാണ് കണക്കിലെടുക്കേണ്ടതും. അവസാനം, നിരവധി വർഷങ്ങൾ നിങ്ങൾ സ്വയം ശ്രദ്ധിച്ച്, വിത്തുകൾ വിതച്ചെങ്കിൽ അതിനു വിളവെടുപ്പുണ്ടാകും."

ആർക്കും ഞങ്ങളെ പ്രായം കൊണ്ട് അളക്കാൻ കഴിയില്ല. എല്ലായിപ്പോഴും ഞങ്ങൾ ഏറ്റവും മികച്ച കളി കാഴ്‌ച വെക്കാനാണ് ശ്രമിക്കുന്നത്. കളിക്കളത്തിൽ കാഴ്‌ച വെക്കുന്ന പ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റാമോസ് പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ റാമോസ്, ബെൻസിമ എന്നിവർക്കു പുറമെ മാർകോ അസെൻസിയോയുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ സ്‌പാനിഷ്‌ ലീഗിൽ നിന്നും ക്വാർട്ടറിലെത്തുന്ന ആദ്യത്തെ ടീമായി റയൽ മാഡ്രിഡ് മാറി. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ചെൽസിയെ മറികടക്കാൻ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞില്ലെങ്കിൽ ക്വാർട്ടർ കളിക്കുന്ന ഒരേയൊരു ലാ ലിഗ ടീം റയൽ മാഡ്രിഡ് മാത്രമാകും.

facebooktwitterreddit