Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്കിനെ കുറിച്ചുള്ള റോയ് കീനിന്റെ പ്രസ്താവനയോട് പ്രതികരിച്ച് റാൽഫ് റാങ്നിക്ക്

Haroon Rasheed
Rangnick has reacted to Roy Keane's comments over Cristiano Ronaldo's injury that left him out of the Man Utd squad for Manchester derby
Rangnick has reacted to Roy Keane's comments over Cristiano Ronaldo's injury that left him out of the Man Utd squad for Manchester derby / Alex Livesey - Danehouse/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കെന്ന റിപ്പോർട്ടുകളുടെ സത്യസന്ധതയെ ചോദ്യം ചെയ്‌ത റോയ് കീനിന് മറുപടിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക്. പരിക്ക് മൂലം തുടര്‍ന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയുള്ള മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നില്ല.

"റൊണാള്‍ഡോ ഒരു യന്ത്രമാണെന്നും വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹത്തിന് പരിക്കേല്‍ക്കാറുള്ളൂവെന്നും നമ്മൾ സംസാരിക്കുന്നു... എന്നെ സംബന്ധിച്ചിടത്തോളം ഇതങ് കൂടിച്ചേരുന്നില്ല," റൊണാൾഡോക്ക് പരിക്കാണ് എന്ന വാർത്തയോട് കീൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കവെ, കീനിന്റെ പ്രസ്താവനയോട് റാങ്നിക്ക് പ്രതികരിച്ചു.

"എനിക്ക് എന്റെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വിശ്വസിക്കണം. വെള്ളിയാഴ്ച രാവിലെ പരിശീലനത്തിന് മുമ്പ് എന്റെ ഡോക്ടര്‍ എന്നെ കാണാന്‍ വന്നു. എന്നിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹിപ് ഫ്‌ലെക്‌സറിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം അവന് പരിശീലനം നടത്താന്‍ കഴിയില്ലെന്ന് എന്നോട് പറഞ്ഞു. ശനിയാഴ്ചയും ഇത് തന്നെയായിരുന്നു. അത് കൊണ്ടാണ് താരം സ്‌ക്വാഡിന്റെ ഭാഗമാകാതിരുന്നത്," റൊണാൾഡോയുടെ അഭാവത്തെക്കുറിച്ച് റാങ്‌നിക്ക് വിശദീകരിച്ചു.

അതേ സമയം, മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിനു മുൻപേ പോർചുഗലിലേക്ക് പറന്ന റൊണാൾഡോയുടെ തീരുമാനം സഹതാരങ്ങളെ ഞെട്ടിപ്പിച്ചുവെന്നാണ് ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

അതേ സമയം, 28 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുകളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ടോട്ടൻഹാം ഹോട്സ്പറിനെതിരെയാണ് ചുവന്ന ചെകുത്താന്മാരുടെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit