ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ റാൽഫ് റാങ്നിക്കിന് ക്ഷമ നഷ്ടപ്പെടുന്നു

അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരയെ നയിക്കാനുള്ള കഴിവ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ടോ എന്ന കാര്യത്തിൽ ക്ലബ് പരിശീലകൻ റാൽഫ് റാങ്നിക്കിന് സംശയങ്ങളുണ്ടെന്ന് റിപോർട്ടുകൾ. മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റൊണാൾഡോയുടെ കാര്യത്തിൽ റാങ്നിക്കിന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ഗോള്‍ മാത്രമാണ് റൊണാൾഡോക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ഗോൾമുഖത്തെ താരത്തിന്റെ മോശം പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോമിനെയും ബാധിച്ചിട്ടുണ്ട്.
സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന ഗോൾസ്കോറർമാരുടെ ക്ഷാമം യുണൈറ്റഡിന് ഉള്ളത് കൊണ്ടാണ് ആദ്യ ഇലവനിൽ നിന്ന് റൊണാൾഡോയെ ഡ്രോപ്പ് ചെയ്യുന്ന കാര്യം റാങ്നിക്ക് പരിഗണിക്കാത്തതെന്നും മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗ്രോയിൻ ഇഞ്ചുറി കാരണം ഉറുഗ്വെയന്‍ താരം എഡിസണ് കവാനി കഴിഞ്ഞ അഞ്ച് മത്സരങ്ങളും നഷ്ടമായിട്ടുണ്ട്. അതേ സമയം, കഴിഞ്ഞ നാലര മാസത്തിനിടെ അഞ്ച് ഗോൾ സംഭാവന മാത്രമാണ് മാർക്കസ് റാഷ്ഫോർഡിനുള്ളത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം അവർക്ക് വേണ്ടി ഇതുവരെ 15 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 2022ൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് ആയിട്ടില്ലെങ്കിലും, താരത്തിന് ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോയും യുണൈറ്റഡ് ആരാധകരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.