Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡില്ല, ഹാലൻഡ് അടുത്ത സമ്മറിൽ ചേക്കേറാനിടയുള്ള നാലു ക്ലബുകൾ വെളിപ്പെടുത്തി മിനോ റയോള

Sreejith N
Borussia Dortmund v Besiktas: Group C - UEFA Champions League
Borussia Dortmund v Besiktas: Group C - UEFA Champions League / Alex Grimm/GettyImages
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എർലിങ് ബ്രൂട് ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ട് വിടാനുള്ള സാധ്യതയുണ്ടെന്നു വ്യക്തമാക്കി താരത്തിന്റെ ഏജന്റായ മിനോ റയോള. നോർവീജിയൻ സ്‌ട്രൈക്കർ ചേക്കേറാനിടയുള്ള നാല് ക്ലബുകളെ വെളിപ്പെടുത്തിയ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനു താരത്തെ സ്വന്തമാക്കാൻ സാധ്യതയില്ലെന്ന സൂചനകളും നൽകിയിട്ടുണ്ട്.

റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്തു തന്നെ യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയ എർലിങ് ബ്രൂട് ഹാലാൻഡ് അവിടെ നിന്നും ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയതിനു ശേഷം ക്ലബുകളെല്ലാം താരത്തിനു പുറകെയാണ്. താരം അടുത്ത ചുവടു വെക്കാൻ തയ്യാറെടുത്തുവെന്നും ഈ സമ്മറിൽ അല്ലെങ്കിൽ അടുത്ത സമ്മറിൽ താരം ഉറപ്പായും ഡോർട്മുണ്ട് വിടുമെന്നും വ്യക്തമാക്കി.

"അടുത്ത ചുവടുവെക്കാൻ താരത്തിനു കഴിയും, അതവൻ ചെയ്യും. ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി ഇതൊക്കെയാണ് താരത്തിന് പോകാൻ കഴിയുന്ന വലിയ ക്ലബുകൾ. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ വർഷങ്ങളിൽ അഞ്ചു തവണ കിരീടം സ്വന്തമാക്കി - മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാൾ കൂടുതൽ."

"ഞങ്ങൾ ഡോർട്മുണ്ടിലേക്ക് ചേക്കേറിയപ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു ഈ ഘട്ടം വരുമെന്ന്. ചിലപ്പോൾ ഈ സമ്മർ, അതല്ലെങ്കിൽ അതിനു ശേഷമുള്ള സമ്മർ. എന്നാൽ ഈ സമ്മറിൽ തന്നെ എർലിങ് ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമുക്ക് നോക്കാം." സ്‌പോർട് വണിനോട് മിനോ റയോള പറഞ്ഞു.

ഹാലാൻഡിന്റെ നിലവിലെ ട്രാൻസ്‌ഫർ മൂല്യം ഇരുനൂറു മില്യൺ യൂറോയിലധികം വരുമെങ്കിലും അടുത്ത സമ്മറിൽ താരത്തിന്റെ റിലീസ് ക്ളോസ് കുത്തനെ കുറയുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. 75 മില്യൺ മുതൽ 90 മില്യൺ വരെയായി റിലീസ് ക്ളോസ് മാറുമെന്നാണ് അഭ്യൂഹങ്ങളെങ്കിലും അത് സ്ഥിരീകരിക്കാൻ റയോള തയ്യാറായില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit