റയലിൽ എംബാപ്പക്ക് ഇഷ്‌ട പൊസിഷനിൽ കളിക്കാനാവില്ല, താരത്തെ നിലനിർത്താൻ മെസിക്കു സഹായിക്കാനാകുമെന്ന് ഫുട്ബോൾ പണ്ഡിറ്റ്

Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / Xavier Laine/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പെ അടുത്ത സമ്മറിൽ റയൽ മാഡ്രിഡിൽ ചേക്കേരുന്നതിൽ സംശയം പ്രകടിപ്പിച്ച് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ട്രിപി മക്കോണ്ട. വിനീഷ്യസ് ജൂനിയർ, ബെൻസിമ എന്നിവർ കളിക്കുകയും ഹാലൻഡ് എത്താൻ സാധ്യതയുമുള്ള റയലിൽ തന്റെ ഇഷ്‌ടപ്പെട്ട പൊസിഷനിൽ കളിക്കാൻ എംബാപ്പക്കു കഴിയുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതേസമയം താരത്തെ പിഎസ്‌ജിയിൽ നിലനിർത്താൻ സഹായിക്കാൻ മെസിക്ക് കഴിയുമെന്നും മക്കോണ്ട പറഞ്ഞു.

"പിഎസ്‌ജിയിൽ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രോജക്റ്റ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. നെയ്‌മർ എത്തിയ സമയത്ത് എംബാപ്പയെ മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. അധികാരത്തിൽ ഈ സന്തുലിതാവസ്ഥ ഞങ്ങൾ ഇതിനകം കണ്ടു. അത് തകർച്ചയേക്കാൾ സഹായമാണ് ഉണ്ടാക്കിയത്."

"ഇപ്പോൾ മെസിയും അതെ കാര്യം തന്നെ പറയണം. മെസി സ്വയം പറയണം: 'ഫുട്ബാളിൽ എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്‌തു കഴിഞ്ഞു. അത് വളരെ നല്ലതായിരുന്നു. എന്നാലിപ്പോൾ ഞാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്ന തരത്തിൽ കൈമാറ്റങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുവെന്ന്." എൽ എക്വിപ്പെ ഡു സോയറിനോട് സംസാരിക്കുമ്പോൾ മക്കോണ്ട പറഞ്ഞു.

"എംബാപ്പെ റയൽ മാഡ്രിഡിൽ പോയാൽ എവിടെ കളിക്കും? കാരണം വിനീഷ്യസ് ഇടതുവശത്ത് മികച്ച പ്രകടനം നടത്തുന്നു. അവിടെ എർലിങ് ഹാലൻഡ് വന്നേക്കാം, ലോകത്തിലെ മികച്ച താരമായ ബെൻസിമയുണ്ട്. അദ്ദേഹം ഒമ്പതാം നമ്പറിനും പത്താം നമ്പറിനും ഇടയിലുള്ള ആക്രമണ പൊസിഷൻ പുനർനിർവചിച്ച താരമാണ്."

"എംബാപ്പയെ എവിടെ ഉൾക്കൊള്ളിക്കുമെന്ന് എനിക്കറിയില്ല. വലതു വശത്താണോ? അത് താരം താൽപര്യപ്പെടുന്ന പൊസിഷനല്ല. താരത്തിനു താത്പര്യം ഇടതുവശം തന്നെയാണ്." മക്കോണ്ട വ്യക്തമാക്കി.

പുതുവർഷം പിറന്നതോടെ ഏതു ക്ലബുമായും ട്രാൻസ്‌ഫർ ചർച്ചകൾ നടത്താനും പ്രീ കോണ്ട്രാക്റ്റ് എഗ്രിമെന്റ് ഒപ്പിടാനും എംബാപ്പെക്ക് കഴിയുമെങ്കിലും അതിനു താരം മുതിരില്ലെന്നാണ് കരുതപ്പെടുന്നത്. ഈ സീസണിൽ പിഎസ്‌ജി നടത്തുന്ന പ്രകടനമാവും താരത്തിന്റെ ട്രാൻസ്‌ഫറിൽ നിർണായകമാവുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.