Football in Malayalam

കിലിയന്‍ എംബാപ്പെ ടീം വിടുകയാണെങ്കില്‍ മാർക്കസ് റാഷ്‌ഫോര്‍ഡിനെ സ്വന്തമാക്കാൻ പിഎസ്‌ജി

Haroon Rasheed
Rashford is considering his Man Utd future
Rashford is considering his Man Utd future / Quality Sport Images/GettyImages
facebooktwitterreddit

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ടീം വിടുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തും. ഈ സമ്മറോടെ ഫ്രീ ഏജന്റാകുന്ന എംബാപ്പെയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനായുള്ള നീക്കങ്ങള്‍ പെരസും സംഘവും തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 18 മാസംകൂടി കരാറുള്ള റാഷ്‌ഫോര്‍ഡ് ടീമില്‍ കളിക്കാന്‍ കാര്യമായ ഇടംലഭിക്കാത്ത അവസ്ഥയിലാണിപ്പോൾ. എംബാപ്പെ ടീം വിടുകയാണെങ്കില്‍ പകരം പി.എസ്.ജി റാഷ്‌ഫോര്‍ഡിനെ പരിഗണിക്കുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകാന്‍ ശക്തമായ സാധ്യതയുള്ള മൗറീസിയോ പൊച്ചറ്റീനോക്ക് റാഷ്‌ഫോര്‍ഡ് യുണൈറ്റഡില്‍ തന്നെ തുടരുന്നതാണ് താല്‍പര്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന വ്യക്തികളില്‍ പ്രധാനിയാണ് പൊച്ചറ്റീനോ.

ഈ സീസണില്‍ റാഷ്‌ഫോര്‍ഡിനെ ടീമിലെത്തിക്കാന്‍ പി.എസ്.ജി ശ്രമിച്ചിരുന്നെന്നും പക്ഷെ യുണൈറ്റഡ് താരത്തെ വിട്ടു നല്‍കാന്‍ തയ്യാറായില്ലെന്നും ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സീസണില്‍ യുണൈറ്റഡിന് വേണ്ടി ആകെ അഞ്ച് ഗോളുകൾ മാത്രം സ്വന്തമാക്കിയ റാഷ്‌ഫോര്‍ഡിന് ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമാകാൻ കഴിയുന്നില്ല. അതിനാൽ, കളിക്കാന്‍ മതിയായ സമയം ലഭിക്കുന്നതിന് വേണ്ടി ഒരുപക്ഷെ റാഷ്‌ഫോര്‍ഡ് പുതിയ വഴികള്‍ തേടിയേക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit