ലയണൽ മെസിയുടെ ജേഴ്‌സിക്കു വേണ്ടിയുള്ള ആവശ്യകത നിറവേറ്റാൻ കഴിയാത്തത്രയും വലുതെന്ന് പിഎസ്‌ജി മേധാവി

PSG Unable To Meet Demand For Messi Jerseys
PSG Unable To Meet Demand For Messi Jerseys / Jonathan Moscrop/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ ക്ലബിന്റെ ജേഴ്‌സിക്കു വന്ന ആവശ്യകത നിറവേറ്റാൻ കഴിയാത്തത്രയും വലുതാണെന്ന് ഫ്രഞ്ച് ക്ലബിന്റെ സ്‌പോൺസർഷിപ്പ് ഡയറക്റ്റർ മാർക് ആംസ്ട്രോങ്. അർജന്റീന താരത്തിന്റെ വരവോടെ പിഎസ്‌ജി ജേഴ്‌സിക്ക് മുപ്പതു മുതൽ നാൽപതു ശതമാനം വരെ ആവശ്യക്കാർ വർധിച്ചുവെന്നാണ് ആംസ്ട്രോങ് പറയുന്നത്.

"അതെ, ഡിമാൻഡ് മുപ്പതു മുതൽ നാൽപതു ശതമാനം വരെ ഉയർന്നു. ഈ ഡിമാൻഡ് എങ്ങിനെയാണ് തടയാൻ കഴിയുക. ഇത്രയും വലിയൊരു ട്രാൻസ്‌ഫർ നടക്കുമ്പോൾ, റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് ഒരു ഉദാഹരണമായി എടുക്കാം, നിങ്ങൾ ചിന്തിക്കും ഷർട്ടുകൾ വിറ്റ് അദ്ദേഹത്തിനുള്ള പണം നൽകുമെന്ന്. എന്നാൽ അങ്ങിനെയല്ല, നിങ്ങൾക്ക് ഒരു കൂട്ടം ടീ ഷർട്ടുകൾ അമിതമായി നിർമിക്കാൻ കഴിയില്ല."

"പ്രധാനപ്പെട്ട മിനിമം ഗ്യാരന്റി നൽകുന്നതാണ് കരാർ. എന്നാൽ മെസി ഷർട്ടുകൾക്കുള്ള ആവശ്യം നിറവേറ്റാൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ അറ്റം മുട്ടിയിരിക്കുന്നു. ആ ആവശ്യം നിറവേറ്റാൻ ആർക്കും കഴിയില്ല. ഞങ്ങൾ നിരവധി ജേഴ്‌സികൾ വിൽക്കുന്നുണ്ട്, ഒരുപക്ഷെ, ഒരു കളിക്കാരനു വേണ്ടി ലോകത്തെ മറ്റേതൊരു ടീമും വിൽക്കുന്നതിനേക്കാൾ അധികം. അതു ഞങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുന്നു."

"ഞങ്ങളുടെ ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് വളരെയധികം ആവശ്യമുണ്ട്. ജോർദാൻ ബ്രാൻഡിൽ നിന്നുള്ള വരുമാനവും വളരെ കൂടുതലാണ്. എന്നാൽ നിങ്ങൾ മെസിയെപ്പോലൊരു കളിക്കാരനെ സ്വന്തമാക്കുമ്പോൾ ഡിമാൻഡ് വീണ്ടും വർധിക്കും." മാർക്കയോട് സംസാരിക്കുമ്പോൾ മാർക്ക് ആംസ്ട്രോങ് പറഞ്ഞു.

അടുത്ത സീസണിലും ലയണൽ മെസി പാരീസിൽ തുടരാനുള്ള സാധ്യതയുണ്ട് എന്നിരിക്കെ സ്‌പോൺസർമാരുടെ എണ്ണം വർധിപ്പിക്കാനാണ് പിഎസ്‌ജിയുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുപ്പത്തിയഞ്ചു ചെറിയ സ്‌പോൺസർമാർ ഉള്ളതിൽ നിന്നും നാൽപതു വലിയ സ്പോൺസർമാരെ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഫ്രഞ്ച് ക്ലബിനുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.