പോർച്ചുഗീസ് താരം വിറ്റിന്യയെ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കാൻ പിഎസ്‌ജി

PSG Trigger Release Clause Of Vitinha
PSG Trigger Release Clause Of Vitinha / Gualter Fatia/GettyImages
facebooktwitterreddit

ലൂയിസ് കാമ്പോസ് സ്പോർട്ടിങ് ഡയറക്‌ടറായി എത്തിയതിനു പിന്നാലെ പോർട്ടോയുടെ പോർച്ചുഗീസ് യുവതാരമായ വിറ്റിന്യയെ സ്വന്തമാക്കാൻ പിഎസ്‌ജി ഒരുങ്ങുന്നു. ഇരുപത്തിരണ്ടു വയസുള്ള താരത്തെ നാല്പതു മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നതെന്നാണ് 90min വൃത്തങ്ങൾ മനസിലാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ, വെസ്റ്റ് ഹാം, ലീഡ്‌സ് യുണൈറ്റഡ്, എവർട്ടൺ, ന്യൂകാസിൽ തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബുകൾ വിറ്റിന്യക്കു വേണ്ടി രംഗത്തുണ്ടായിരുന്നു എങ്കിലും പിഎസ്‌ജി താരത്തെ സ്വന്തമാക്കുന്നതിൽ വിജയം നേടി. അഞ്ചു വർഷത്തെ കരാറാണ് വിറ്റിന്യ ഫ്രഞ്ച് ക്ലബുമായി ഒപ്പിടുക.

2021-22 സീസണിൽ പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിൽ ലോണിൽ കളിച്ചിരുന്ന വിറ്റിന്യക്കു പക്ഷെ തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. ഇരുപത്തിരണ്ടു മത്സരങ്ങളിൽ മാത്രം കളിച്ച താരം ഒരു ഗോൾ മാത്രമാണ് നേടിയത്. അതിനു ശേഷം വിറ്റിന്യ പോർട്ടോയിലേക്കു തന്നെ തിരിച്ചു പോയി.

പോർച്ചുഗീസ് ലീഗിൽ തിരിച്ചെത്തിയതിനു ശേഷം പോർട്ടോ താരമായ സെർജിയോ കോൺസെകാവോയുടെ പദ്ധതികളിൽ പ്രധാനിയായി മാറിയ വിറ്റിന്യ രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റും നേടി ഇത്തവണ ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.

വിറ്റിന്യ കൂടി എത്തുന്നതോടെ പിഎസ്‌ജിയിലെ പോർച്ചുഗീസ് താരങ്ങളുടെ എണ്ണം മൂന്നായി വർധിക്കും. ഡാനിലോ പെരേര, നുനോ മെൻഡസ്‌ എന്നിവരാണ് ക്ലബിലെ മറ്റു പിഎസ്‌ജി താരങ്ങൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.