Transfers

ബാഴ്‌സലോണ താരം ഫ്രങ്കി ഡി യോങ്ങില്‍ കണ്ണുവെച്ച് പിഎസ്‌ജിയും

Haroon Rasheed
Frenkie de Jong has attracted interest from a number of top European clubs
Frenkie de Jong has attracted interest from a number of top European clubs / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണുടെ ഡച്ച് താരം ഫ്രങ്കി ഡി യോങ്ങിന് ആവശ്യക്കാരേറുന്നു.
നേരത്തെ, ഡി യോങിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ടെന്ന് 90min റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജിയാണ് ഡി യോങ്ങിനെ ടീമിലെത്തിക്കാന്‍ കഴിയുമോ എന്ന് നോക്കുന്നത്.

ഈ സീസണോടെ പല മധ്യനിര താരങ്ങളെയും ടീം വിടാൻ അനുവദിക്കാൻ പദ്ധതിയിടുന്ന പിഎസ്‌ജി, തങ്ങളുടെ പ്രൊജക്റ്റിനെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാൻ സഹായിക്കാൻ അനുയോജ്യനായ താരമാണ് ഡി യോങ് എന്ന് വിശ്വസിക്കുന്നതായും സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡി യോങ്ങിനെ ടീമിൽ നിലനിറുത്താനാണ് ബാഴ്‌സലോണക്ക് താത്പര്യമെങ്കിലും, ഈ സീസണോടെ താരം ക്ലബ് വിടുന്നത് പൂർണമായും തള്ളിക്കളയാൻ കഴിയില്ല.

2019ല്‍ ഡി യോങ് അയാക്‌സ് വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ സമയത്ത് പി.എസ്.ജി വന്‍ ഓഫര്‍ താരത്തിന് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

അതേ സമയം, ഈ സീസണോടെ മധ്യനിര താരങ്ങളായ നെമാന്യ മാറ്റിച്ച് ടീം വിടുമെന്ന് വ്യക്തമാക്കിയതിനാലും, പോൾ പോഗ്ബ ടീം വിടാൻ സാധ്യതയുള്ളതിനാലും, കുറഞ്ഞത് ഒരു മധ്യനിര താരത്തെയെങ്കിലും ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ എറിക് ടെൻ ഹാഗ്, ഡി യോങിനെ അയാക്സിൽ പരിശീലിപ്പിച്ചിട്ടുണ്ട്. ഇരുവർക്കും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നാണ് 90min മനസിലാക്കുന്നത്.


facebooktwitterreddit