PSG

ജോർജീഞ്ഞോ വൈനാൽഡത്തെ ക്ലബ് വിടാൻ അനുവദിക്കാൻ പിഎസ്‌ജി

Vaisakh. M
Gini Wijnaldum is likely to leave Paris Saint-Germain this summer
Gini Wijnaldum is likely to leave Paris Saint-Germain this summer / Eurasia Sport Images/GettyImages
facebooktwitterreddit

മധ്യനിരതാരം ജോർജിഞ്ഞോ വൈനാൽഡത്തെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ പിഎസ്‌ജി അനുവദിച്ചേക്കുമെന്ന് 90min മനസിലാക്കുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂളിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിനു ഫ്രഞ്ച് വമ്പന്മാർക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞ സീസണിൽ കഴിഞ്ഞിരുന്നില്ല.

പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന താരത്തിന് പിഎസ്‌ജിയുടെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിലാണ് താരം ഫ്രഞ്ച് വമ്പന്മാർക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അതിൽ 19 മത്സരങ്ങളിൽ മാത്രമായിരുന്നു താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസിനെ ടീമിലെത്തിക്കാൻ പിഎസ്‌ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ ലൂയിസ് ക്യാമ്പോസിന് താത്പര്യമുണ്ട്. സാഞ്ചസ് പിഎസ്‌ജിയിലെത്തുന്നതോടെ വൈനാൽഡത്തിന് ക്ലബിന് പുറത്തേക്കുള്ള വഴി തുറന്നേക്കും. സ്ഥിരകരാറിൽ വൈനാൽഡത്തെ ഒഴിവാക്കാനാണ് പിഎസ്‌ജിക്ക് താത്പര്യമെങ്കിലും, ഒരു ലോൺ കരാറിൽ താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നാണ് തോന്നുന്നത്.

ഇറ്റലി, സ്‌പെയ്ൻ, ജർമനി എന്നിവടങ്ങളിൽ നിന്ന് വൈനാൽഡത്തിന് ആവശ്യക്കാരുണ്ടെങ്കിലും, ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതാണ് താരത്തിന്റെ ചിന്തകളിൽ മുൻപന്തിയിലുള്ളത്.


facebooktwitterreddit