സിദാൻ വരുന്ന സീസണിൽ പിഎസ്ജി പരിശീലകനാവില്ല, പകരക്കാരനായി ക്രിസ്റ്റഫെ ഗാൾട്ടിയറെത്തും


വരുന്ന സീസണിൽ സിനദിൻ സിദാൻ പിഎസ്ജി പരിശീലകനായി ചുമതല ഏറ്റെടുക്കില്ലെന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. പോച്ചട്ടിനോക്കു പകരക്കാരനായി പിഎസ്ജി മാനേജർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ മുൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്നു മുന്നിലെങ്കിലും സിദാന് അതിൽ താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷം ദിദിയർ ദെഷാംപ്സിനു പകരം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാനാണ് സിദാനു താൽപര്യം. ഫ്രാൻസിന് കഴിഞ്ഞ ലോകകപ്പ് കിരീടം നൽകിയ ദെഷാംപ്സ് ഖത്തർ ലോകകപ്പിനു ശേഷം ദേശീയ ടീമിന്റെ ചുമതലയൊഴിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
Paris Saint-Germain hope to resolve manager situation next week. Top of the list, always Christophe Galtier since 10 days - PSG, now optimistic on talks with Nice. 🔵🔴 #PSG
— Fabrizio Romano (@FabrizioRomano) June 19, 2022
Mauricio Pochettino will leave, no changes - Galtier would approve both Renato Sanches & Vitinha deals. https://t.co/k8h6foHUbF
90Min മനസിലാക്കുന്നതു പ്രകാരം ഫ്രഞ്ച് ക്ലബായ മാഴ്സയുമായുള്ള ബന്ധവും പിഎസ്ജിയുടെ ഓഫർ സിദാൻ നിരസിക്കുന്നതിലേക്ക് വഴി വെച്ചിട്ടുണ്ട്. ആ നഗരത്തിൽ ജനിച്ചു വളർന്ന സിദാൻ തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ക്ലബാണു മാഴ്സയെന്നും ചെറിയ പ്രായം മുതലേ അവരുടെ മത്സരങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം പുതിയ പരിശീലകനായി നീസ് മാനേജരായ ക്രിസ്റ്റഫെ ഗാൾട്ടിയറിനെയാണ് പിഎസ്ജി നോട്ടമിടുന്നത്. ലില്ലെക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടിയതിനു ശേഷം നീസിലേക്ക് ചേക്കേറിയ ഗാൾട്ടിയറുമായി ചർച്ചകൾ മുന്നോട്ടു പോവുന്നുണ്ടെന്നും പോച്ചട്ടിനോയെ ഒഴിവാക്കിയതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.