Football in Malayalam

മാര്‍ക്കീഞ്ഞോസിനായുള്ള ചെല്‍സിയുടെ വമ്പൻ ഓഫര്‍ നിരസിച്ച് പി.എസ്.ജി

Haroon Rasheed
PSG rejected Chelsea's offer for Marquinhos
PSG rejected Chelsea's offer for Marquinhos / Visionhaus/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ പ്രതിരോധത്തിലെ പ്രധാന താരമായ മാര്‍ക്കീഞ്ഞോസിന് വേണ്ടി പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സിയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് പി.എസ്.ജി. 85 മില്യന്‍ യൂറോയുടെ ഓഫറായിരുന്നു ചെല്‍സി പി.എസ്.ജിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഫ്രഞ്ച് വമ്പന്‍മാര്‍ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ ലെകിപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2019ല്‍ 88 മില്യന്‍ യൂറോ നല്‍കി ലെസ്റ്റർ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഹാരി മഗ്വയറാണ് നിലവിൽ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള പ്രതിരോധതാരം. ചെല്‍സിയുടെ ഓഫര്‍ പി.എസ്.ജി അംഗീകരിക്കുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ പ്രതിരോധ താരമാകാന്‍ മാര്‍ക്കീഞ്ഞോസിന് കഴിയുമായിരുന്നു.

2013ല്‍ പി.എസ്.ജിയിലെത്തിയ മാര്‍ക്കീഞ്ഞോസ് ഫ്രഞ്ച് ക്ലബിനായി 338 മത്സരങ്ങളിലാണ് ഇത് വരെ ബൂട്ട്കെട്ടിയിട്ടുള്ളത്. ഇതിൽ നിന്ന് 34 ഗോളുകൾ നേടാനും പ്രതിരോധതാരമായ മാർക്കീഞ്ഞോസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ചെൽസി പരിശീലകനായ തോമസ് ടൂഷേലിന് കീഴില്‍ പി.എസ്.ജിയില്‍ കളിച്ച താരമാണ് മാര്‍ക്കീഞ്ഞോസ്. ആ ബന്ധം ഉപയോഗിച്ച് താരത്തെ ടീമിലെത്തിക്കാനായിരുന്നു ചെല്‍സിയുടെ നീക്കം. എന്നാല്‍ ഇത് പി.എസ്.ജി നിരസിക്കുകയായിരുന്നു.

മാര്‍ക്കീഞ്ഞോസിനെകൂടി ടീമിലെത്തിച്ച് തിയാഗോ സില്‍വ, റുഡിഗര്‍ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ കളിപ്പിക്കാനായിരുന്നു ടുഷേലിന്റ നീക്കം. എന്നാൽ, ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജി തങ്ങളുടെ നിരയിലെ സ്ഥിരസാന്നിധ്യമായ താരത്തെ വിൽക്കാതിരിക്കാനാണ് തീരുമാനിച്ചത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit