Football in Malayalam

പൊച്ചറ്റീനോയെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നിരസിച്ച് പിഎസ്‌ജി

Haroon Rasheed
Pochettino has been linked with the vacant job at Man Utd
Pochettino has been linked with the vacant job at Man Utd / Laurence Griffiths/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ അര്‍ജന്റീനന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോയെ പരിശീലകനായി നിയമിക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പൊച്ചറ്റീനോയെ സ്വന്തമാക്കാൻ യുണൈറ്റഡിന് വേണ്ടി ഇടനിലക്കാർ പിഎസ്‌ജിയെ സമീപിച്ചപ്പോൾ, ഫ്രഞ്ച് ക്ലബ് അത് നിരസിച്ചെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെതിരെയുള്ള തോല്‍വിക്ക് ശേഷമായിരുന്നു യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സോള്‍ഷ്യാറെ പുറത്താക്കിയത്. നിലവിൽ സീസൺ അവസാനം വരെ ഒരു പുതിയ താത്കാലിക പരിശീലകനെയും, അതിന് ശേഷം സമ്മറിൽ പുതിയ സ്ഥിരപരിശീലകനെയും കണ്ടെത്താനാണ് യുണൈറ്റഡ് പദ്ധതിയിടുന്നത്. എങ്കിലും, അനുയോജ്യരായവരെ ഇപ്പോൾ തന്നെ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ സ്ഥിരപരിശീലകനായി നിയമിക്കാനും യുണൈറ്റഡ് ഒരുക്കമാണ്.

സ്ഥിരപരിശീലകസ്ഥാനത്തേക്ക് യുണൈറ്റഡ് പരിഗണിക്കപ്പെടുന്ന പരിശീലകരിൽ ഒരാളാണ് പൊച്ചറ്റീനോ. എന്നാൽ, അദ്ദേഹത്തെ സീസണിനിടെ മറ്റൊരു ടീമിന് വിട്ടു നൽകാൻ പി.എസ്.ജിക്ക് താത്പര്യമില്ലെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം, നിലവിൽ താത്കാലിക പരിശീലകനെ ടീമിലെത്തിക്കുന്നതിലാണ് യുണൈറ്റഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെ ലില്ലെ, മാഴ്‌സെ, ലിയോണ്‍ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഫ്രഞ്ച് പരിശീലകന്‍ റൂഡി ഗാര്‍സിയയെ യുണൈറ്റഡ് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. മുന്‍ ബാഴ്‌സലോണ പരിശീലകനായിരുന്ന ഏണസ്റ്റോ വാല്‍വര്‍ദേയും യുണൈറ്റഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് ആയ റാൽഫ് റാഗ്നിക്കും യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്.


facebooktwitterreddit