Transfers

ലയണല്‍ മെസ്സി ഒഴികെയുള്ള അര്‍ജന്റൈന്‍ താരങ്ങളെ ഒഴിവാക്കാനൊരുങ്ങി പി.എസ്.ജി

Haroon Rasheed
Messi might be the only Argentine to be at PSG after this summer
Messi might be the only Argentine to be at PSG after this summer / John Berry/GettyImages
facebooktwitterreddit

ഈ സമ്മറോടെ ലയണൽ മെസ്സി ഒഴികെയുള്ള അര്‍ജന്റീനന്‍ താരങ്ങളെ ഒഴിവാക്കാൻ തയ്യാറായി പി.എസ്.ജി. ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.എസ്.ജി ടീമില്‍ കാര്യമായ മാറ്റത്തിന് ശ്രമിക്കുന്നത്. ലെകിപിന്റെ റിപ്പോര്‍ട്ടിലാണ് മെസ്സി ഒഴികെയുള്ള അര്‍ജന്റൈന്‍ താരങ്ങളെ ഒഴിവാക്കാൻ പിഎസ്‌ജി പദ്ധതിയിടുകയാണെന്ന് പറയുന്നത്.

ഈ സീസണോടെ എയ്ഞ്ചല്‍ ഡി മരിയയുടെ പി.എസ്.ജിയിലുള്ള കരാര്‍ അവസാനിക്കും. താരത്തിന് പുതിയ കരാർ നൽകുന്നതിനോട് അനുകൂലനിലപാടല്ല പിഎസ്‌ജിക്കുള്ളത്. അതിനാൽ തന്നെ, താരം ക്ലബ് വിടാനുള്ള സാധ്യതയേറെയാണ്. അര്‍ജന്റീനന്‍ താരങ്ങളായ മൗറോ ഇക്കാര്‍ഡി, ലിയാന്‍ഡ്രോ പരേഡ് എന്നിവരെ പിഎസ്‌ജി വിൽപ്പനക്ക് വെക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എത്തിയതു മുതല്‍ ഡി മരിയ പി.എസ്.ജിയുടെ നിര്‍ണായക താരമാണ്. ക്ലബ്ബിനായി 289 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡി മരിയ പി.എസ്.ജിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണെങ്കിലും, മെസ്സിയുടെ വരവിനുശേഷം താരത്തിന് പരിമിതമായ അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഡിസംബറിന് ശേഷം ഒരു ലീഗ് മത്സരത്തില്‍ പോലും ഡി മരിയ മുഴുവന്‍ സമയവും കളത്തിലുണ്ടായിട്ടില്ല. 

ഈ സീസണിൽ 30 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ മാത്രം നേടിയ ഇക്കാര്‍ഡിക്ക് ഫ്രഞ്ച് ക്ലബിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. അതേ സമയം, ഈ സീസണില്‍ പിഎസ്‌ജിക്ക് വേണ്ടി 22 മത്സരങ്ങളിലാണ് പരേഡസ് ബൂട്ടണിഞ്ഞിട്ടുള്ളത്.


facebooktwitterreddit