Football in Malayalam

പിഎസ്‌ജിക്കു വേണ്ടി അരങ്ങേറ്റം കുറിക്കണം, തന്റെ ദീർഘകാല ഫിറ്റ്നസ് അപകടത്തിലാക്കുന്ന തീരുമാനവുമായി റാമോസ്

Sreejith N
FBL-FRA-LIGUE1-PSG-STRASBOURG
FBL-FRA-LIGUE1-PSG-STRASBOURG / GEOFFROY VAN DER HASSELT/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ നടന്ന പ്രധാനപ്പെട്ട കൂടുമാറ്റങ്ങളിൽ ഒന്നായിരുന്നു റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിന്റെത്. റയലുമായി കരാർ നീട്ടുന്നതിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ എത്തിയ താരത്തിനു പക്ഷെ പരിക്കു മൂലം കഴിഞ്ഞ സീസണിൽ ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനു ശേഷം പിന്നീടൊരു മത്സരവും കളിക്കാൻ കഴിഞ്ഞിട്ടില്ല.

പരിക്കു മൂലം സ്പെയിനിന്റെ യൂറോ കപ്പ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നു തന്നെ പുറത്തായ സെർജിയോ റാമോസ് പിഎസ്‌ജിക്കൊപ്പം സീസണിന്റെ തുടക്കം മുതൽ തന്നെ കളിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും ഫ്രഞ്ച് ക്ലബിനു വേണ്ടി കളത്തിലിറങ്ങാൻ താരത്തിനു കഴിഞ്ഞിട്ടില്ല. അതിനിടയിൽ പിഎസ്‌ജിക്കു വേണ്ടി എത്രയും വേഗം അരങ്ങേറ്റം കുറിക്കാൻ വേണ്ടി തന്റെ ദീർഘകാല ഫിറ്റ്നസ് തന്നെ അപകടത്തിലാക്കുന്ന തീരുമാനം താരം എടുത്തേക്കുമെന്നാണ് കുയാട്രോയെ അടിസ്ഥാനമാക്കി മാർക്ക വെളിപ്പെടുത്തുന്നത്.

ദീർഘകാലമായി കളത്തിനു വെളിയിലുള്ള താരത്തോട് മതിയായ വിശ്രമം എടുത്ത് പരിക്ക് പൂർണമായും മാറിയതിനു ശേഷം തിരിച്ചു വരാനാണ് പിഎസ്‌ജി മെഡിക്കൽ സ്റ്റാഫ് ആവശ്യപ്പെടുന്നത്. പലപ്പോഴും തിരിച്ചുവരവിനു തയ്യാറെടുത്ത് ചെറിയ രീതിയിൽ ട്രെയിനിങ് ആരംഭിക്കുമ്പോൾ തന്നെ വീണ്ടും പരിക്കേൽക്കുന്ന താരത്തിന് തന്റെ ഫിറ്റ്നസ് ദീർഘകാലത്തേക്ക് നിലനിർത്തണമെങ്കിൽ അതു കൂടിയേ തീരുവെന്നാണ് മെഡിക്കൽ സ്റ്റാഫിന്റെ വിലയിരുത്തൽ.

അതേസമയം പിഎസ്‌ജി മെഡിക്കൽ സ്റ്റാഫിന്റെ നിർദ്ദേശങ്ങൾ റാമോസ് തള്ളിക്കളയുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എത്രയും വേഗം ഫ്രഞ്ച് ക്ലബിനു വേണ്ടി അരങ്ങേറ്റം കുറിക്കാനാണ് സ്‌പാനിഷ്‌ താരത്തിന്റെ താൽപര്യം എങ്കിലും എപ്പോഴാണ് ടീമിലുൾപ്പെടാൻ കഴിയുന്ന തരത്തിൽ റാമോസ് ഫിറ്റ്നസ് വീണ്ടെടുക്കുകയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

അതേസമയം പരിചയസമ്പന്നനായ തന്റെ പ്രതിരോധ താരത്തെ അപകടത്തിലാക്കുന്ന യാതൊരു തീരുമാനവും പോച്ചട്ടിനോ എടുക്കാൻ സാധ്യതയില്ല. റാമോസിന് എത്രയും വേഗം തിരിച്ചു വരാൻ തന്നെയാണ് താല്പര്യമെങ്കിലും പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്താലേ താരത്തെ കളിപ്പിക്കൂവെന്നും അത് എപ്പോഴാണ് സംഭവിക്കുകയെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നുമാണ് പോച്ചട്ടിനോ ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

facebooktwitterreddit