Football in Malayalam

പി.എസ്.ജി വിടാനൊരുങ്ങി വൈനാല്‍ഡം; ലോണില്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ നീക്കം

Haroon Rasheed
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ ഡച്ച് താരം ജോര്‍ജിഞ്ഞോ വൈനാല്‍ഡം ക്ലബ് വിടാനൊരുങ്ങുന്നു. ലോണടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു പ്രീമിയര്‍ ലീഗ് ക്ലബില്‍ കളിക്കാനാണ് വൈനാല്‍ഡം ഇപ്പോള്‍ നീക്കം നടത്തുന്നത്. ക്ലബ് മാറുന്നതിനായി താരത്തിന്റെ ഏജന്റ് വിവിധ പ്രീമയിര്‍ ലീഗ് ക്ലബുകളുമായി സംസാരിച്ചതായി 90min മനസിലാക്കുന്നു.

കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാന്‍സ്ഫറിലായിരുന്നു വൈനാല്‍ഡം ലിവര്‍പൂളില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്. പി.എസ്.ജിയില്‍ കളിക്കാന്‍ കാര്യമായ അവസരം ലഭിക്കാത്തത് കാരണമാണ് ഡച്ച് താരം ക്ലബ് വിടാന്‍ ശ്രമിക്കുന്നത്. ആഴ്ചയില്‍ 300,000 പൗണ്ടില്‍ കൂടുതലുള്ള സാമ്പത്തിക പാക്കേജ് പി.എസ്.ജി വൈനാല്‍ഡത്തിന് നല്‍കിയിട്ടുണ്ടെങ്കിലും പൊച്ചറ്റീനോക്ക് കീഴില്‍ കുറച്ച് അവസരങ്ങള്‍ മാത്രമേ താരത്തിന് ലഭിക്കുന്നു.

സീസണില്‍ എട്ട് മത്സരത്തില്‍ മാത്രമാണ് വൈനാല്‍ഡത്തിന് ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കഴിഞ്ഞിട്ടുള്ളു. ലോണില്‍ പോവുകയാണെങ്കിലും താരത്തിന്റെ ശമ്പളത്തിന്റെ പകുതി പി.എസ്.ജിക്ക് വഹിക്കേണ്ടിവരും. എന്നാലും പി.എസ്.ജി വിട്ട് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതാണ് താരത്തിന് ഏറ്റവും നല്ലത്. ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബുകളും താരത്തെ ടീമിലെത്തിക്കുന്നതിനായി രംഗത്തുണ്ടെന്നാണ് വിവരം.

പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡാണ് വൈനാല്‍ഡത്തിന് വേണ്ടി മുന്‍പന്തിയിലുള്ളത്. എന്നിരുന്നാലും ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ മാനേജറായ റഫ ബെനിറ്റസ് താരത്തെ എവര്‍ട്ടണിലെത്തിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സനല്‍, ടോട്ടന്‍ഹാം, വെസ്റ്റ് ഹാം, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit