ജനുവരിയില്‍ ഇക്കാര്‍ഡിയെ വില്‍ക്കാനൊരുങ്ങി പി.എസ്.ജി

Entente Feignies-Aulnoye v Paris Saint-Germain - French Cup
Entente Feignies-Aulnoye v Paris Saint-Germain - French Cup / BSR Agency/GettyImages
facebooktwitterreddit

ക്ലബിന് കൂടുതല്‍ പണം കണ്ടെത്തുന്നതിന് വേണ്ടി ജനുവരിയില്‍ അര്‍ജന്റീനന്‍ താരം മൗറോ ഇക്കാര്‍ഡിയെ വില്‍ക്കാനൊരുങ്ങി പി.എസ്.ജി. തങ്ങളുടെ കടം കുറയ്ക്കാനായി അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ ജാലകങ്ങളിലായി ഏകദേശം 100 മില്യന്‍ യൂറോ പി.എസ്.ജിക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇക്കാര്‍ഡിയുള്‍പ്പെടെയുള്ള താരങ്ങളെ വില്‍ക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നതെന്ന് ലെക്യുപെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇക്കാര്‍ഡിയുടെ ഭാര്യ വന്‍ഡ നാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിന് പിന്നിലുണ്ടെന്നാണ് വിവരം. ഇക്കാര്‍ഡിയുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ ക്ലബിന് ചില പ്രശ്‌നങ്ങളുണ്ടാക്കിയതായും വിലയിരുത്തലുകളുണ്ട്. ഇതും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2020 മെയില്‍ 50 മില്യന്‍ യൂറോക്കായിരുന്നു ഇക്കാര്‍ഡിയെ പി.എസ്.ജി ടീമിലെത്തിച്ചത്. അതിനാല്‍ തന്നെ, താരത്തെ വിൽക്കുകയാണെങ്കിൽ കുറഞ്ഞത് 30 മില്യൺ യൂറോയെങ്കിലും പിഎസ്‌ജി പ്രതീക്ഷിക്കുന്നുണ്ട്.

28കാരനായ ഇക്കാർഡി നിലവിലെ സീസണിൽ പിഎസ്‌ജിക്ക് വേണ്ടി 20 മത്സരങ്ങളിൽ കളിക്കുകയും അഞ്ച് ഗോളുകൾ നേടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ, താരനിബിഢമായ പിഎസ്‌ജി മുന്നേറ്റനിരയിൽ താരത്തിന് താരതമ്യേന അവസരങ്ങൾ കുറവാണ്. അതിനാൽ, മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത് കൂടുതൽ മത്സരസമയം കണ്ടെത്താൻ താരത്തിന് സഹായകമായേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.