ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്വന്തമാക്കാൻ പിഎസ്ജിക്ക് താത്പര്യം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ഫ്രഞ്ച് കരുത്തന്മാരായ പി.എസ്.ജിക്ക് ആഗ്രഹമുണ്ടെന്ന് 90min മനസിലാക്കുന്നു. റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസിന് വിവിധ ക്ലബുകളില്‍ നിന്ന് താരത്തെ കുറിച്ച് അന്വേഷണം വരുന്നുണ്ടെന്നും, അതിൽ ഒന്ന് പി.എസ്.ജിയിൽ നിന്നാണെന്നും 90mi nവൃത്തങ്ങള്‍ മനസിലാക്കുന്നു.
റൊണാൾഡോക്ക് വേണ്ടിയുള്ള പിഎസ്ജിയുടെ നീക്കം സാധ്യമാവുകയാണെങ്കില്‍ നെയ്മര്‍ - മെസ്സി - ക്രിസ്റ്റ്യാനോ ത്രയം ഒരുമിച്ച് പന്തു തട്ടുന്ന അപൂര്‍വ കാഴ്ചയും വരും കാലത്ത് ലോകത്തിന് കാണാനാകും. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും ഖത്തറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെയും അനുബന്ധ സ്ഥാപനമായ ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സ് ഈ വര്‍ഷം അവസാനം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഫുട്ബോളില്‍ തങ്ങളുടെ പേര് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ 90minനോട് പറഞ്ഞു. റൊണാള്‍ഡോയെ ടീമിലെത്തിക്കുന്നത് അതിന് നിസ്സംശയമായും സഹായകമാകും.
അതിനാല്‍ ക്രിസ്റ്റ്യാനോയെ പാരിസിലെത്തിക്കാന്‍ പി.എസ്.ജി ശ്രമിക്കുമെന്നാണ് 90minന് ലഭിക്കുന്ന വിവരം. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ അടുത്ത സമ്മറിൽ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ, അതിന്റെ ആഘാതം കുറക്കാൻ റൊണാൾഡോയുടെ വരവ് പി.എസ്.ജിയെ സഹായിക്കും. കൂടാതെ അടുത്ത സീസണില്‍ പരിശീലക വേഷത്തില്‍ സിനദീന്‍ സിദാന് പി.എസ്.ജിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതും റൊണാൾഡോക്ക് വേണ്ടിയുള്ള നീക്കത്തിൽ ഒരു ഘടകമായേക്കും.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ 12 വർഷങ്ങൾക്ക് ശേഷം ഈ സമ്മറിലാണ് വീണ്ടും ചുവന്ന ചെകുത്താന്മാരുടെ താരമായത്. ഈ സീസണില്‍ യുണൈറ്റഡിലെത്തിയതിന് ശേഷം അവർക്ക് വേണ്ടി 23 മത്സരങ്ങളിൽ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കിയ താരമാണ് റൊണാൾഡോ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.