Transfers

കിലിയന്‍ എംബാപ്പെക്ക് പകരക്കാരനായി ഡാര്‍വിന്‍ നുനസിനെ ലക്ഷ്യമിട്ട് പി.എസ്.ജി

Haroon Rasheed
Nunez has attracted interest from a number of top European clubs
Nunez has attracted interest from a number of top European clubs / David Ramos/GettyImages
facebooktwitterreddit

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ താരത്തിന് പകരക്കാരനായി ബെൻഫിക്കയുടെ ഉറുഗ്വയ് മുന്നേറ്റതാരം ഡാര്‍വിന്‍ നുനസിനെ സ്വന്തമാക്കാന്‍ പി.എസ്.ജിയുടെ ക്ലബ് ഡയറക്ടര്‍മാര്‍ക്ക് താല്‍പര്യമുണ്ടെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സീസണോടെ പിഎസ്‌ജിയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്ന എംബാപ്പെ കരാർ പുതുക്കില്ലെന്നും, താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ താരത്തിന് പകരക്കാരെ പിഎസ്‌ജി നോട്ടമിടുന്നത്.

ഈ സീസണിൽ ബെന്‍ഫിക്കക്ക് വേണ്ടി ചാംപ്യന്‍സ് ലീഗില്‍ ആറു ഗോളുകള്‍ സ്വന്തമാക്കിയ നൂനസ് പോര്‍ച്ചുഗീസ് ലീഗില്‍ 26 ഗോളുകളും നേടിയിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്ന നൂനസിനെ പിഎസ്‌ജിക്ക് പുറമെ യൂറോപ്പിലെ വമ്പന്‍മാരായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരും നോട്ടമിടുന്നുണ്ട്.

150 മില്യന്‍ യൂറോയാണ് നൂനസിന്റെ റിലീസ് ക്ലോസെങ്കിലും, താരത്തിന്റെ വില കുറക്കാന്‍ ബെൻഫിക്ക സന്നദ്ധരാണെന്നാണ് മാര്‍ക്ക വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും സമ്മര്‍ ട്രാന്‍ഫര്‍ വിന്‍ഡോയില്‍ ഏറ്റവും ഡിമാന്റുള്ള നൂനസിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടുമുണ്ട് ബെന്‍ഫിക്കക്ക്.

നിലവിലെ സാഹചര്യത്തില്‍ പി.എസ്.ജിക്ക് പണം പ്രശ്‌നമല്ലാത്തതിനാല്‍, എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ താരത്തിന് പകരക്കാരനായി നൂനസിനെ ടീമിലെത്തിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞേക്കും.

22കാരനായ യുവതാരം 2020 മുതല്‍ ബെന്‍ഫിക്കയുടെ മുന്നേറ്റത്തിലെ പ്രധാന താരമാണ്. സ്പാനിഷ് ക്ലബായ അല്‍മെരിയയില്‍ നിന്നായിരുന്നു നുനസ് ബെന്‍ഫിക്കയിലെത്തിയത്. ബെന്‍ഫിക്കക്കായി 85 മത്സരം കളിച്ച നൂനസ് 48 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2019 മുതല്‍ ഉറുഗ്വെയന്‍ ദേശീയ ടീമിലെയും അംഗമാണ് നുനസ്. ദേശീയ ടീമിനായി ഒന്‍പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്.


facebooktwitterreddit