Football in Malayalam

മെസിയുമായി ധാരണയില്ലെത്തിയിട്ടില്ല; ക്ലബ് ഉടമയുടെ സഹോദരന്റെ വാദം തള്ളി പിഎസ്‌ജി

Lionel Messi
Lionel Messi / STR/Getty Images
facebooktwitterreddit

ബാഴ്‌സലോണ വിട്ട ലയണൽ മെസിയുമായി ധാരണയിലെത്തിയെന്ന പിഎസ്‌ജി ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വാദം തള്ളി ഫ്രഞ്ച് ക്ലബ്.

നേരത്തെ, തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മെസിയുടെ അടുത്ത ക്ലബ് പിഎസ്‌ജി തന്നെയായിരിക്കുമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വ്യക്തമാക്കിയിരുന്നു. ചർച്ചകൾ ഔദ്യോഗികമായി അവസാനിച്ചുവെന്നും, പ്രഖ്യാപനം പിന്നീടെന്നും അദ്ദേഹം കുറിച്ചതോടെ, അർജന്റീന നായകൻ ലീഗ് വൺ ക്ലബിലേക്കെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

എന്നാൽ, ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വാദം പിഎസ്‌ജിയുടെ ആശയവിനിമയ വിഭാഗം നിഷേധിച്ചിരിക്കുകയാണെന്നാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. ഡീൽ പൂർത്തിയാക്കിയെന്ന അദ്ദേഹത്തിൻറെ വാദം തെറ്റാണെന്നും, ക്ലബും മെസിയുടെ പ്രതിനിധികളും തമ്മിൽ അങ്ങനെ ഒരു ധാരണയിലെത്തിയിട്ടില്ലെന്നും അവർ തങ്ങളോട് പറഞ്ഞതായും ഗോൾ വ്യക്തമാക്കുന്നു.

ഡീൽ പൂർത്തിയാക്കിയെന്ന വാദം ക്ലബ് നിരാകരിച്ചിട്ടുണ്ടെങ്കിലും, മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തന്നെയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ സാധ്യത. താരത്തിന്റെ പ്രതിനിധകളും ഫ്രഞ്ച് ക്ലബും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് യൂറോപ്പിലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

മെസിയെ ടീമിലെത്തിക്കാൻ രംഗത്തുണ്ടാവുമെന്ന് കരുതിയിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ചിന്തകളിൽ താരമില്ലെന്ന് ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കിയതും പിഎസ്‌ജിയുടെ സാധ്യതകൾ
വർദ്ധിപ്പിക്കുന്നു.

അതേ സമയം, മെസിയെ പിഎസ്‌ജി തന്നെ സ്വന്തമാക്കുകയും, എംബാപ്പെ ടീമിനൊപ്പം തുടരുകയും ചെയ്‌താൽ, മെസി-എംബാപ്പെ-നെയ്മർ ത്രയത്തെ ഫ്രഞ്ച് ക്ലബിന്റെ മുന്നേറ്റനിരയിൽ അടുത്ത സീസണിൽ കാണാൻ ഫുട്ബോൾ ആരാധകർക്ക് കഴിയും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit