Football in Malayalam

എംബാപ്പെയെ ടീമിൽ പിടിച്ചു നിര്‍ത്താന്‍ താരത്തെ ക്യാപ്റ്റനാക്കുന്ന കാര്യം പി.എസ്.ജിയുടെ പരിഗണനയിൽ

Haroon Rasheed
Kylian Mbappe's contract expires this summer
Kylian Mbappe's contract expires this summer / John Berry/GettyImages
facebooktwitterreddit

ഫ്രഞ്ച് യുവ താരം കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്താന്‍ താരത്തെ ക്ലബ് നായകൻ ആക്കുന്ന കാര്യം പി.എസ്.ജിയുടെ പരിഗണനയിൽ. ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, താരത്തെ ടീമിൽ നിലനിറുത്താനുള്ള ശ്രമങ്ങളിലാണ് പിഎസ്‌ജി.

എംബാപ്പെയെ ടീമിൽ നിലനിറുത്താനുള്ള അവസാന അടവെന്നോണം താരത്തെ ക്ലബിന്റെ നായകൻ ആക്കാനുള്ള സാധ്യത പിഎസ്‌ജി ബോർഡ് ഉയർ. ലെ എകിപെയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

നിലവില്‍ ബ്രസീലിയന്‍ താരം മാര്‍ക്കീഞ്ഞോസാണ് പി.എസ്.ജിയുടെ ക്യാപ്റ്റന്‍. നായകനെ മാറ്റാൻ പിഎസ്‌ജി തീരുമാനിക്കുകയാണെങ്കിൽ അതിന് പറ്റിയ താരങ്ങളിൽ ഒരാളാണ് എംബാപ്പെ. പാരിസില്‍ നിന്നുള്ള താരമാണെന്നതും, മികച്ച ഫോമും എംബാപ്പെക്ക് അനുകൂലമായ ഘടകങ്ങളാണ്.

എംബാപ്പെയുടെ ഭാവിയുടെ കാര്യത്തില്‍ അദ്ദേഹം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേ സമയം, ലോറിയെന്റിന് എതിരെ 5-1ന്റെ വിജയം പിഎസ്‌ജി കരസ്ഥമാക്കിയ മത്സരശേഷം സംസാരിക്കവെ, പിഎസ്‌ജിയിൽ താൻ തുടരാൻ സാധ്യതയുണ്ടെന്ന് എംബാപ്പെ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit