Football in Malayalam

റയല്‍ മാഡ്രിഡിനെതിരേയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നെയ്മര്‍ തിരിച്ചെത്തില്ലെന്ന ആശങ്കയില്‍ പി.എസ്.ജി

Haroon Rasheed
AS Saint-Etienne v Paris Saint-Germain - Ligue 1
AS Saint-Etienne v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി നെയ്മര്‍ തിരിച്ചെത്തില്ലെന്ന ആശങ്കയില്‍ പി.എസ്.ജി. നവംബര്‍ 28ന് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തില്‍ ആങ്കിളിന് പരുക്കേറ്റ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഫെബ്രുവരി 16ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് പി.എസ്.ജിയും റയല്‍ മാഡ്രിഡും തമ്മിലുള്ള ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തില്‍ നെയ്മറുടെ സേവനം പി.എസ്.ജിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ആര്‍.എം.സി സ്‌പോട്‌സിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഫ്രഞ്ച് വമ്പന്‍മാര്‍ക്കൊപ്പമുണ്ടെങ്കിലും മുന്നേറ്റനിര ശക്തിപ്പെടുത്തുന്നതിന് വേണ്ടി ബ്രസീലിയന്‍ താരം കൂടെ വേണമെന്നാണ് പി.എസ്.ജിയുടെ ആഗ്രഹം.

എന്നാല്‍ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദം നെയ്മര്‍ക്ക് നഷ്ടമാകുമെന്ന ഭയത്തിലാണ് പി.എസ്.ജി. എന്നാല്‍ ടീമിന്റെ പ്രധാന മത്സരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും നെയ്മര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയും പി.എസ്.ജിക്കുണ്ട്.

പരുക്ക് കാരണം ഇതിന് മുൻപ് നടന്ന ചാംപ്യന്‍സ് ലീഗ് സീസണുകളിൽ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീവര്‍ക്കെതിരേയുള്ള മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമായിരുന്നു. അത്തരമൊരു ആവർത്തനം ഇത്തവണയുണ്ടാവരുതെന്നാവും താരവും പിഎസ്ജിയും ആഗ്രഹിക്കുന്നത്.


facebooktwitterreddit