Football in Malayalam

സിദാനെ ടീമിലെത്തിച്ച വിവരം പിഎസ്‌ജി ഉടനെ പ്രഖ്യാപിക്കുമെന്ന് നാസർ അൽ ഖലൈഫിയുടെ അർധസഹോദരൻ

Sreejith N
Athletic Club v Real Madrid - La Liga Santander
Athletic Club v Real Madrid - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

പിഎസ്‌ജി പരിശീലകസ്ഥാനത്തേക്ക് സിനദിൻ സിദാൻ ഉടനെ എത്തുമെന്ന സൂചനകൾ നൽകി ഫ്രഞ്ച് ക്ലബിന്റെ ചെയർമാനായ നാസർ അൽ ഖലൈഫിയുടെ അർധസഹോദരനായ ഖലീഫ ബിൻ ഹമദ് അൽ താനി. പിഎസ്‌ജി സിദാനെ പുതിയ പരിശീലകനായി സ്വന്തമാക്കിയെന്നും അടുത്തു തന്നെ അതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഖലീഫ ബിൻ ഹമദ് അൽ താനി ട്വിറ്ററിലൂടെ അറിയിച്ചത്.

"എല്ലാം ധാരണയിലെത്തിക്കഴിഞ്ഞു. അടുത്തു തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യും. സ്വാഗതം സീസോ." അദ്ദേഹം കുറിച്ചു. അതിനു ശേഷം 'ശുഭരാത്രി' എന്ന സന്ദേശത്തോടെ അദ്ദേഹം സിദാന്റെ ഒരു ചിത്രം പോസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു.

ഖലീഫ ബിൻ ഹമദ് അൽ താനി പിഎസ്‌ജിയുമായി ബന്ധപ്പെട്ട വലിയ വാർത്തകളെല്ലാം മുൻപു പുറത്തു വിട്ടിരുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. കെയ്‌ലിയൻ എംബാപ്പെ, ലയണൽ മെസി എന്നിങ്ങനെ പിഎസ്‌ജി നടത്തിയ വമ്പൻ സൈനിംഗുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ഇദ്ദേഹം പുറത്തു വിട്ടിരുന്നതു കൊണ്ട് ഈ ട്വീറ്റിനെയും നിസാരമായി തള്ളിക്കളയാൻ കഴിയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് സോൾഷെയറെ പുറത്താക്കിയതു മുതൽ സിദാനെയും പിഎസ്‌ജിയെയും ചേർത്തുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നിലവിലെ പിഎസ്‌ജി പരിശീലകനായ പോച്ചട്ടിനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുമെന്നും അതിന് പകരക്കാരനായി സിദാൻ എത്തുമെന്നുമാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിരുന്നത്‌.

അതേസമയം നിലവിൽ പുതിയ സ്ഥിരം പരിശീലകനെ നിയമിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉദ്ദേശിക്കുന്നില്ല. മുൻ ലീപ്‌സിഗ് കോച്ചായ റാൾഫ് റാഗ്‌നിക്കിനെ അവർ ഇന്ററിം കോച്ചായി നിയമിച്ചുവെന്ന വാർത്തകളും ശക്തമാണ്. അതുകൊണ്ടു തന്നെ പിഎസ്‌ജി സിനദിൻ സിദാനെ നിയമിക്കുകയാണെങ്കിൽ പോച്ചട്ടിനോ പുറത്താക്കപ്പെടും.

facebooktwitterreddit