Football in Malayalam

2021ലെ പി.എസ്.ജിയുടെ ഏറ്റവും മികച്ച 5 താരങ്ങള്‍

Haroon Rasheed
Hakimi and Mbappe are among PSG's top five players in 2021
Hakimi and Mbappe are among PSG's top five players in 2021 / FRANCK FIFE/GettyImages
facebooktwitterreddit

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി, സെർജിയോ റാമോസ്, അഷ്‌റഫ് ഹക്കിമി, ജിയാൻലിയൂജി ഡോണറുമ്മ, ജോർജീനോ വൈനാൾഡാം, നുനോ മെൻഡസ് എന്നിവരെ ടീമിലെത്തിച്ച പിഎസ്‌ജി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ്.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയവർക്ക് പുറമെ, കെയ്‌ലിൻ എംബാപ്പെ, നെയ്മർ തുടങ്ങിയ താരങ്ങളുള്ള പിഎസ്‌ജി താരനിബിഢമാണെങ്കിലും, 2021/22 സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് വമ്പൻമാർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും, പല മത്സരങ്ങളിലും ടീം പതറുന്ന കാഴ്ച ഫുട്ബോൾ ലോകം കണ്ടതാണ്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും, പൂർണമികവിലേക്കെത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല.

2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ, ഈ വർഷത്തെ പിഎസ്‌ജിയുടെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ ആരെല്ലാമാണെന്നാണ് നാം ഇവിടെ പരിശോധിക്കുന്നത്.

1. കെയ്‌ലിൻ എംബാപ്പെ

Kylian Mbappe
Entente Feignies-Aulnoye v Paris Saint-Germain - French Cup / John Berry/GettyImages

2021ലെ പി.എസ്.ജിയുടെ ഏറ്റവും മികച്ച താരത്തെ കുറിച്ച് അന്വേഷിച്ചാൽ അത് അവസാനിക്കുക എംപാപ്പെയിലായിരിക്കും. കാരണം 23ാം വയസില്‍ തന്നെ പി.എസ്.ജിയുടെ മുന്നേറ്റനിരയിലെ നട്ടെല്ലാകാന്‍ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്. പിഎസ്‌ജിയുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കുന്ന താരം മികച്ച പ്രകടനമായിരുന്നു ഫ്രഞ്ച് ക്ലബിന് വേണ്ടി ഈ വര്‍ഷം പുറത്തെടുത്തത്.

2. അഷ്‌റഫ് ഹക്കീമി

Achraf Hakimi
Paris Saint Germain v AS Monaco - Ligue 1 Uber Eats / ATPImages/GettyImages

60 മില്യന്‍ യൂറോ മുടക്കി ഇന്റര്‍ മിലാനില്‍ നിന്ന് ടീമിലെത്തിച്ച മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമി പി.എസ്.ജിയുടെ നട്ടെല്ലാണെന്ന് പറയുന്നതില്‍ തെറ്റില്ല. പിന്‍നിരയില്‍ കളിക്കുന്ന ഹക്കീമിന് ഇതുവരെ ടീമിന് വേണ്ടി മൂന്ന് അസിസ്റ്റും മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അതിലുപരി 2021ല്‍ സ്ഥിരതയുള്ള പ്രകടനമാണ് താരം ഫ്രഞ്ച് ക്ലബിന് വേണ്ടി പുറത്തെടുത്തത്.

3. മാര്‍ക്കീഞ്ഞോസ്

Marquinhos
Paris Saint Germain v AS Monaco - Ligue 1 Uber Eats / ATPImages/GettyImages

സീസണില്‍ പി.എസ്.ജിയുടെ പ്രതിരോധത്തിലെ നേട്ടത്തിന്റെ പ്രധാന കാരണം തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. അതിനുള്ള ഉത്തരം എത്തി നില്‍ക്കുക ബ്രസീലിയന്‍ താരം മാര്‍ക്കീഞ്ഞോസിലായിരിക്കും. സീസണില്‍ പി.എസ്.ജിക്ക് വേണ്ടി 14 ലീഗ് വണ്‍ മത്സരങ്ങളും ആറു ചാംപ്യന്‍സ് ലീഗ് മത്സരങ്ങളും മാര്‍ക്കീഞ്ഞോസ് കളിച്ചിട്ടുണ്ട്. 18 മത്സരങ്ങളിൽ നിന്ന് ഒറ്റ മഞ്ഞക്കാര്‍ഡ് മാത്രമാണ് മാര്‍ക്കീഞ്ഞോസ് നേടിയിട്ടുള്ളൂ എന്നത് അദ്ദേഹത്തിന്റെ പ്രതിരോധ പാടവത്തെയും, അച്ചടക്കത്തെയും സൂചിപ്പിക്കുന്നു.

4. ലയണല്‍ മെസ്സി

Lionel Messi, Leo Messi
FC Lorient v Paris Saint Germain - Ligue 1 / John Berry/GettyImages

ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ ലയണല്‍ മെസ്സി ക്ലബിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വരുന്നേയുള്ളു. താരത്തിന് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വരുന്ന മെസ്സിയെ പി.എസ്.ജി ഏറ്റവും മികച്ച നാലാമത്തെ താരമായിട്ടേ കണക്കാക്കാന്‍ കഴിയൂ. വരും സീസണുകളില്‍ പി.എസ്.ജി നിരയിലെ നിര്‍ണായക സാന്നിധ്യമാകാന്‍ അര്‍ജന്റീനന്‍ താരത്തിന് കഴിഞ്ഞേക്കും. 11 ലീഗ് വണ്‍ മത്സരങ്ങളിൽ നിന്ന് ഒരു ഗോളും അഞ്ച് അസ്റ്റിസ്റ്റുകള്‍ സ്വന്തമാക്കിയ മെസ്സി, അഞ്ച് ചാംപ്യന്‍സ് ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.

5. ഇദ്രീസ ഗുയെ

Idrissa Gueye
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / ATPImages/GettyImages

എവര്‍ട്ടണില്‍ നിന്ന് പി.എസ്.ജിയിലെത്തിയത് മുതല്‍ ഫ്രഞ്ച് കരുത്തന്‍മാര്‍ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇദ്രീസ പുറത്തെടുക്കുന്നത്. ഡിഫന്‍സീവ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലെ പി.എസ്.ജിയുടെ നിര്‍ണായക സാന്നിധ്യമാണ് സെനഗല്‍ താരം. പി.എസ്.ജിയുടെ മധ്യനിരയിലെ കരുത്തായ ഇദ്രീസ വരും സീസണുകളില്‍ ഫ്രഞ്ച് ക്ലബിലെ നിര്‍ണായക താരമാകുമെന്നതില്‍ തര്‍ക്കമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit