Football in Malayalam

ജയം തേടി ഇന്ത്യ ബലാറസിനെതിരെ

Haroon Rasheed
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/GettyImages
facebooktwitterreddit

രണ്ടാം സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബലാറസിനെ നേരിടും. ആദ്യ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ബഹറൈനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടിയാണ് ഇന്ത്യ ബലാറസിനെതിരേ കളത്തിലിറങ്ങുന്നത്. ബഹറൈനെതിരേ ഇന്ത്യ 88 മിനുട്ട് വരെ സമനിലയില്‍ പിടിച്ചു നിന്നെങ്കിലും അന്തിമ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

മത്സരം 2-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. മത്സരത്തിലുടനീളം മികച്ച നീക്കങ്ങൾ നടത്താന്‍ പോലും ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞില്ല. പന്ത് കാലില്‍ കിട്ടിയ അവസരത്തില്‍ മികച്ച നീക്കത്തിനോ ഗോള്‍ ശ്രമത്തിനോ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. മത്സരത്തിലുടനീളം മിസ് പാസ് നടത്തിയ ഇന്ത്യ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത്.

രണ്ടാം മത്സരത്തില്‍ ബലാറസിനെതിരേ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഫിഫ റാങ്കിങ്ങില്‍ 94ാം സ്ഥാനത്തുള്ള ടീമാണ് ബലാറസ്. കൂടാതെ യൂറോപ്യന്‍ ടീമുകളുമായി കളിച്ച് പരിചയമുള്ള ബലാറസിനെ തടുത്ത് നിര്‍ത്തണമെങ്കിലും അവര്‍ക്കെതിരേ മുന്നേറ്റം നടത്തണമെങ്കിലും ആദ്യ മത്സരത്തിലെ ടാക്റ്റിക്‌സുമായി പോയാല്‍ നടക്കില്ല.

മത്സരത്തിലുടനീളം ഇന്ത്യന്‍ താരങ്ങളെല്ലാം ഭീതിയോടെ പന്ത് തട്ടിയത് കൊണ്ടായിരുന്നു ആദ്യ മത്സരത്തില്‍ പലപ്പോഴും ഇന്ത്യയുടെ മത്സരം അലോസരമായി തോന്നിയത്. എ.എഫ്.സി യോഗ്യതക്ക് ഒരുങ്ങുന്ന ഇന്ത്യ ഇനിയും മെച്ചപ്പെട്ടാല്‍ മാത്രമേ എ.എഫ്.സി യോഗ്യത നേടാന്‍ കഴിയൂ എന്ന് വ്യക്തമായി പറയാന്‍ കഴിയും.


facebooktwitterreddit